താരങ്ങളെ വിറ്റഴിക്കാന്‍ എവര്ട്ടന്
ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് നിരവധി കളിക്കാരെ വിൽക്കാനോ അല്ലെങ്കില്‍ ലോണില്‍ നല്‍കാനോ എവർട്ടൺ ശ്രമിക്കുന്നുണ്ടെന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു.മൊയ്സ് കീൻ, അലക്സ് ഇവോബി, തിയോ വാൽക്കോട്ട്, ഗിൽഫി സിഗുർഡ്സൺ, ബെർണാഡ് എന്നിവരെ ആണ് ക്ലബ് ഒഴിവാക്കാന്‍ ശ്രമിക്കുന്നത്.ഇവര്‍ തികച്ചും പ്രമുഘര് ആയതിനാല്‍ പണം സമാഹരിക്കുകയായിരിക്കും എവര്ട്ടന് ലക്ഷ്യം എന്ന് വാര്‍ത്തകളില്‍ പറയുന്നു.
അപ്പോള്‍ എവര്ട്ടന് ഇനിയും ലക്ഷ്യങ്ങള്‍ ഇനിയും നിറവേറ്റാന്‍ ഉണ്ട് എന്ന് അര്‍ത്ഥം.ഈ സമ്മറില്‍ ആകര്‍ഷകമായ സൈനിങ് നടത്തിയ ക്ലബിന്റെ അരഞ്ഞേറ്റ മല്‍സരം മികച്ചത് ആയിരുന്നു.ടോട്ടന്‍ഹാമിനെ അവര്‍ തോല്‍പ്പിച്ചത് എതിരിലാത്ത ഒരു ഗോളിനാണ്.കോച്ച് അഞ്ചലോട്ടിക്ക് കഴിഞ്ഞ ഒരു മാസമായി ജെയിംസ് റോഡ്രിഗസ്, അലൻ, അബ്ദുല്ലയ് ഡാക്കോർ എന്നിവരെ സൈന്‍ സാധിച്ചു.






































