സമി ഖേദിരയുടെ കരാർ അവസാനിപ്പിക്കാൻ യുവന്റസ്
സമി ഖേദിരയുടെ കരാർ അവസാനിപ്പിക്കാൻ യുവന്റസ് ഒരുങ്ങുന്നു, മുൻ ജർമ്മനി ഇന്റർനാഷണലുമായി പുതിയ ഹെഡ് കോച്ച് ആൻഡ്രിയ പിർലോക്ക് തന്റെ പദ്ധതികളില്‍ ഒന്നും ഇല്ലാത്തത് ആണ് കാരണം.മുൻ റയൽ മാഡ്രിഡ് കളിക്കാരന് കഴിഞ്ഞ തവണ യുവന്റസിന് വേണ്ടി 18 മത്സരങ്ങൾ മാത്രമേ കളിക്കാന്‍ ആയുള്ളൂ.
ആദ്യം, ഡിസംബറിൽ കാൽമുട്ടിന് ശസ്ത്രക്രിയ നടത്തേണ്ടിവന്നു, തുടർന്ന് ഇന്റിന് എതിരായ മല്‍സരത്തില്‍ ബെഞ്ചിൽ തിരിച്ചെത്തിയ ശേഷം ഒരേയൊരു മല്‍സരത്തില്‍ മാത്രമാണ് കളിച്ചത്.
യുവന്റസ് അവരുടെ വേതന പ്രതിബദ്ധത വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുകയാണ് അതിനാല്‍ തുടക്കം ഖേദിരയില് നിന്നാകുന്നത് ആണ് യുക്തി.സ്ട്രൈക്കര്‍ ഹിഗ്വെയിനെയും യുവന്റസ് പറഞ്ചുവിടുകയാണ്.ഖേദിരയെ പറഞ്ഞ് വിടുന്നത് മൂലം ഏകദേശം 7 മില്യണ്‍ യുഎസ് ഡോളര്‍ ലാഭിക്കാന്‍ ആകും യുവന്റസിന്.






































