അങ്ങനെ ബാഴ്സയും സൈന്‍ ചെയ്യുന്നു
ഡച്ച് പത്രമായ ഡി ടെലിഗ്രാഫ് പറയുന്നതനുസരിച്ച് മെംഫിസ് ഡെപെയെ ബാഴ്സലോണ കളിക്കാരനായി പ്രഖ്യാപിക്കപ്പെടുന്നതിന് അടുത്താണ് കാര്യങ്ങളുടെ കിടപ്പ് എന്നാണ്.ക്യാമ്പ് നൗവിൽ റൊണാൾഡ് കോമാനോടൊപ്പം ചേരുന്നതിന് നെതർലാൻഡ്സ് ഇന്റർനാഷണല്‍ താരത്തിന് വളരെ അധികം സന്തോഷം ഉണ്ടെന്ന് താരം പറഞ്ഞിരുന്നു.
ഈ ആഴ്ച്ചയില്‍ ഡീലില്‍ ഇരു കൂട്ടരും സൈന്‍ ചെയ്യുമെന്നും ഉടന്‍ തന്നെ താരത്തെ ക്ലബ് പ്രസന്റ് ചെയ്യുമെന്നും വാര്‍ത്ത ടെലഗ്രാഫ് പ്രസിദ്ധീകരിച്ചു.ഈ കഴിഞ്ഞ പ്രീ സീസണ് മല്‍സരത്തില്‍ ബാഴ്സയുടെ പ്രധാന പ്രശ്നം ഒരു ക്ലാസിക് സ്ട്രൈക്കര്‍ ഇല്ല എന്നത് ആയിരുന്നു.ഗ്രീസ്മാനെ സ്ട്രൈകര്‍ റോളില്‍ കളിപ്പിച്ചെങ്കിലും വലിയ മെച്ചം താരം തോന്നിച്ചില്ല.പുതിയ ആരെയും സൈന്‍ ചെയ്യാത്തത്തിന് ബാഴ്സ ബോര്‍ഡിനോട് കോമാന് പ്രഷര്‍ ചെലുത്തുന്നു എന്നും വാര്‍ത്ത വന്നിരുന്നു.






































