European Football Foot Ball Top News

ചെന്നായക്കളുടെ വേട്ട ഇന്ന് തുടങ്ങും

September 13, 2020

ചെന്നായക്കളുടെ വേട്ട ഇന്ന് തുടങ്ങും

ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍  എന്നും കാണാത്ത ഒരാവേശം ഉണ്ട്.എന്തെന്നാല്‍ ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ വാങ്ങിയതും പണം ചിലവാക്കിയതും പ്രീമിയര്‍ ലീഗ് ടീമുകള്‍ ആയിരിക്കും.ഇംഗ്ലിഷ് ടീമുകളുടെ മാനേജര്‍മാരുടെ ലിസ്റ്റ് എടുക്കുമ്പോള്‍ അതില്‍ പ്രമുഘന്‍മാര്‍ നിറഞ്ഞ് നില്‍ക്കുന്നു.

ജോസ് മോറിഞ്ഞോ,കാര്‍ലോ അഞ്ചലോട്ടി,പെപ് ഗാര്‍ഡിയോള,യൂര്‍ഗന്‍ ക്ലോപ്പ്,മാര്‍സെലോ ബിയെസ്ല,മൈക്കല്‍ അര്‍ട്ടേറ്റ,ഫ്രാങ്ക് ലംപാര്‍ഡ്,ഒലെ ഗുണാര്‍ സോള്‍ഷെയര്‍ എന്നിവരുടെ മുന്നില്‍ ചെറുതാണെങ്കിലും തന്റേതായ ഒരുവ്യക്തി  മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ കോച്ച് ആണ്  നൂനോ എസ്പ്രിട്ടോ സാന്‍റോ.അദ്ദേഹം കഴിഞ്ഞ രണ്ട് സീസണുകളിലും വോള്‍വ്സിനു ഏഴാം സ്ഥാനം നേടി കൊടുത്തു.പല വമ്പന്‍മാരേയും കീഴ്പ്പെടുത്തി.എന്നാല്‍ ഈ സീസണില്‍ അതിലും മികച്ച പ്രകടനം കാഴ്ച്ചവക്കാന്‍  വൂള്‍വ്സിന്  ആകുമെന്ന് ഫുട്ബോള്‍ ലോകം കരുത്തുന്നു.അതില്‍ എത്ര മാത്രം സത്യമുണ്ടെന്ന് ഇന്ന് രാത്രി നമുക്കറിയാം. ഇന്ത്യന്‍ സമയം പത്തരക്ക് ഷെഫീല്‍ഡ് യുണൈറ്റഡ് vs വൂള്‍വ്സ് മല്‍സരം ഷെഫീല്‍ഡ് യുണൈറ്റഡ് ഹോം ഗ്രൌണ്ടായ ബ്രമാല്‍ ലേയിനില്‍ വച്ച് നടക്കും.കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനം കൊണ്ട് ഷെഫീല്‍ഡ് യുണൈറ്റഡിന് ഥ്ര്‍പ്തി പെടേണ്ടി വന്നിരുന്നു.

Leave a comment