European Football Foot Ball Top News

പ്രീമിയര്‍ ലീഗില്‍ ഇന്ന് കടുത്ത പോരാട്ടം

September 13, 2020

പ്രീമിയര്‍ ലീഗില്‍ ഇന്ന് കടുത്ത പോരാട്ടം

ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒമ്പത് മണിക്ക് ലോകത്തില്‍ തന്നെ പേരുകേട്ട മികച്ച രണ്ട് ഫുട്ബോള്‍ മാനേജര്‍മാര്‍ തമ്മില്‍ ഉള്ള പോരാട്ടം ആകും.ടോട്ടന്‍ഹാമിനെ പ്രതിനിതീകരിച്ച് കൊണ്ട് ജോസ് മോറിഞ്ഞോയും എവര്‍ട്ടന് വേണ്ടി കാര്‍ലോ ആഞ്ചലോട്ടിയും ഇന്ന് പരസ്പ്പരം പോരടിക്കും.ടോട്ടന്‍ഹാം ഹോം സ്റ്റേഡിയമായ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് ഗ്രൌണ്ടില്‍ വച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.

രണ്ട് മാനേജര്‍മാര്‍ക്കും ഈ സീസണില്‍ തെളിയിക്കാന്‍ അനേകം കാര്യങ്ങള്‍ ഉണ്ട്.കോംപാറ്റീഷന്‍ കൂടിയ പ്രീമിയര്‍ ലീഗില്‍ ഇരുവരും എങ്ങനെ ടീമിനെ അണിനിരത്തുന്നു എന്നത് വളരെ ആവേശകരമായ കാര്യം ആയിരിക്കും.എവര്‍ട്ടന്‍ താരം മേസണ്‍ ഹോള്‍ഗെയ്റ്റ് ടോട്ടന്‍ഹാം താരമായ ജാഫേറ്റ് ടാന്‍ഗംഗ എന്നിവര്‍ മല്‍സരത്തിന് ഇറങ്ങിയേക്കില്ല.മുന്‍ റയല്‍ മാഡ്രിഡ് താരമായ ജയിംസ് റോഡ്രിഗസിന്റെ പ്രകടനം എവര്‍ട്ടന് വലിയ മുതല്‍ കൂട്ടാകും.

Leave a comment