കുട്ടിഞ്ഞോക്ക് ആശംസകള്‍ നേര്‍ന്ന് ബയേണ്‍ മ്യൂണിക്ക്
ചാമ്പ്യൻസ് ലീഗ് ജേതാവ് ഫിലിപ്പ് കുട്ടിഞ്ഞോ ബയേൺ മ്യൂണിക്കുമായുള്ള വായ്പയുടെ സമയ പരിധി തീര്‍ന്നതിനാല്‍ ബാഴ്‌സയിലേക്ക് മടങ്ങി.സീസണിന്റെ അവസാന ആഴ്ചകളിൽ മല്‍സരങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടും 28 കാരനെ സൈന്‍ ചെയ്യണ്ട എന്നു ബയേണ്‍ മ്യൂണിക്ക് തീരുമാനിച്ചു.
മത്സരത്തിൽ ബയേണിന്റെ അവസാന നാല് മത്സരങ്ങളിൽ രണ്ടാം പകുതിയിൽ പകരക്കാരനായി കുട്ടിഞ്ഞോ പ്രത്യക്ഷപ്പെട്ടു, ഓഗസ്റ്റിൽ 8-2 ന് ജയിച്ചപ്പോൾ ബാഴ്‌സലോണയ്‌ക്കെതിരെ രണ്ട് ഗോളുകൾ താരം നേടി.
“ഫിലിപ്പ് കുട്ടിഞ്ഞോയോട് ഞങ്ങൾ വളരെ നന്ദി പറയുന്നു. തന്റെ സർഗ്ഗാത്മകതയും മികച്ച സാങ്കേതികതയും ഉപയോഗിച്ച് അദ്ദേഹം ട്രെബിൾ നേടിയ സീസണിൽ ഞങ്ങളുടെ ഗെയിമിനെ മികച്ചതാക്കി.അദ്ദേഹത്തിന് ഞങ്ങളുടെ വക എല്ലാ ഭാവുകങ്ങളും നേരുന്നു “സിഇഒ കാൾ-ഹീൻസ് റുമെനിഗെ പറഞ്ഞു.






































