റാകിറ്റിച്ച് സേവിയയിലേക്ക് പോകുന്നു
ഒരു കരാറുമായി ബന്ധപ്പെട്ട് ക്ലബ്ബുമായി ധാരണയിലെത്തിയ ശേഷം ഇവാൻ റാകിറ്റിച്ച് ഈ ആഴ്ച സെവില്ലയിലേക്ക് മടങ്ങാൻ ബാഴ്സലോണയിൽ നിന്ന് പുറപ്പെടും.സെവിയയുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ട താരം തന്റെ ബാഴ്സയില്‍ നിന്ന് ലഭിച്ച സാലറിയില്‍ നിന്ന് കുറഞ്ഞ വേദനത്തിനാണ് താരം തന്റെ പഴയ ക്ലബിലേക്ക് പോയത്.
മൂന്ന് വർഷക്കാലം സെവിയക്കൊപ്പം ചെലവഴിച്ച റാകിറ്റിച്ച് ക്ലബിന് വേണ്ടി 149 മത്സരങ്ങളിൽ പങ്കെടുത്തു.2014 ബാഴ്സയിലേക്ക് നീങ്ങുന്നതിന് മുന്‍പ് യൂറോപ്പ ലീഗ് നേടിയ സെവിയ ടീമിലെ അങ്കം ആയിരുന്നു അദ്ദേഹം.താരം തന്റെ മുന്‍ ക്ലബിനെ എന്നും ആരാധിച്ചിട്ടെ ഉള്ളൂ.അതിനാല്‍ ആണ് ബാഴ്സയില്‍ ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് വേതനം കുറഞ്ഞിട്ടും പഴയ ക്ലബിലേക്ക് തന്നെ പോകാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.






































