ഔബ്മയെങ് കോണ്‍ട്രാക്റ്റ് പുതുക്കുമെന്ന വിശ്വസം പങ്കുവച്ച് അര്‍ട്ടേറ്റ
സ്റ്റാർ സ്‌ട്രൈക്കർ പിയറി-എമെറിക് ഓബാമേയാങ്ങുമായുള്ള പുതിയ കരാർ അംഗീകരിക്കുന്നതിന് ആഴ്സണൽ “അടുത്താണ്” എന്ന വിശ്വാസം മൈക്കൽ അർറ്റെറ്റ ആവർത്തിച്ചു.ഈ കഴിഞ്ഞ എഫ് എ കപ്പ് നേടിയ ആഴ്സണലിന് ഇപ്പോള്‍ തങ്ങളുടെ പ്രിയ താരത്തെ ടീമില്‍ കൂടുതല്‍ കാലം നില നിര്‍ത്താന്‍ ഉള്ള വഴി തെളിഞ്ഞു വരുന്നുണ്ട്.ഇന്നലത്തെ മല്‍സരത്തിലും ആഴ്സണലിന്റെ ഏക ഗോള്‍ നേടിയത് ഔബ്മയെങ് ആണ്.
ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ അദ്ദേഹം ടീം വിടുമെന്ന വാര്‍ത്തകള്‍ ശക്തമായിരുന്നു.അദ്ദേഹത്തിന് കഴിഞ്ഞ വിന്‍റര്‍ ട്രാന്‍സ്ഫറില്‍ ബാഴ്സലോണ സൈന്‍ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.”വലിയ ഗെയിമുകൾ, വലിയ നിമിഷങ്ങൾ, വലിയ കളിക്കാർ. അത്തരം സമ്മർദ്ദങ്ങളോട് അദ്ദേഹം നന്നായി പ്രതികരിച്ചു. എഫ്‌എ കപ്പ് ഫൈനലിലും അദ്ദേഹം ഇന്നും മികച്ചവനായിരുന്നു.”ഇതായിരുന്നു മൈക്കല്‍ അര്‍ട്ടേറ്റ മല്‍സരത്തിന് ശേഷം താരത്തിനെ പറ്റി പറഞ്ഞത്.






































