European Football Foot Ball Top News

എഫ്എ കപ്പ് കമ്യൂണിറ്റി ഷീല്‍ഡ് ഫൈനല്‍ ഇന്ന്

August 29, 2020

എഫ്എ കപ്പ് കമ്യൂണിറ്റി ഷീല്‍ഡ് ഫൈനല്‍ ഇന്ന്

എഫ്എ കമ്യൂണിറ്റി ഷീല്‍ഡ് ഫൈനല്‍ മല്‍സരം ഇന്ന് നടക്കും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്ക് ആഴ്സണല്‍ vs ലിവര്‍പ്പൂള്‍ മല്‍സരം വെംബ്ലി സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുക.ഈ സീസണില്‍ ആഴ്സണല്‍ ചെല്‍സിയെ തകര്‍ത്ത് എഫ് എ കപ്പ് നേടിയിരുന്നു.കമ്യൂണിറ്റി ഷീല്‍ഡ് മല്‍സരം നടക്കുക എഫ് എ കപ്പ് വിജയിയും പ്രീമിയര്‍ ലീഗ് വിജയിയും തമ്മില്‍ ആണ്.

 

കഴിഞ്ഞ സീസണില്‍ കമ്യൂണിറ്റി ഷീല്‍ഡ് നേടിയത് മാഞ്ചെസ്റ്റര്‍ സിറ്റിയാണ്.ലിവര്‍പൂളിന് വേണ്ടി വിര്‍ജില്‍ വാന്‍ ഡൈക്ക് ഇന്നതെ മല്‍സരത്തില്‍ തിരിച്ചെത്തും.തലക്ക് പരിക്കേറ്റ അദ്ദേഹം കുറച്ച് ദിവസം വിശ്രമത്തില്‍ ആയിരുന്നു.ഇന്നതെ മല്‍സരത്തില്‍ ആഴ്സണല്‍ ആദ്യ ഇലവനില്‍ പുതിയ സൈനിങ് ആയ വില്യന്‍ എത്തുമോ എന്നത് ആഴ്സണല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടാവും.

Leave a comment