European Football Foot Ball Top News

കാന്‍റെക്ക് വേണ്ടി ഇന്‍റര്‍ മിലാന്‍ രംഗത്ത്

August 29, 2020

കാന്‍റെക്ക് വേണ്ടി ഇന്‍റര്‍ മിലാന്‍ രംഗത്ത്

ചെൽ‌സിയിൽ നിന്ന് എൻ‌ഗോളോ കാന്റെ ഒപ്പിടുന്നത് ഇന്റർ ഉപേക്ഷിക്കുന്നില്ലെന്ന് ഗാസെറ്റ ഡെല്ലോ സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.അവരുടെ മിഡ്‌ഫീൽഡിന്റെ അധിക ഊര്‍ജ്ജം  ആവശ്യമുള്ളതിനാല്‍ അവർ ഫ്രാൻസ് ഇന്റർനാഷണലിനെ ലക്ഷ്യമിടുന്നുണ്ടെങ്കിലും ചെല്‍സിക്ക് ഇന്‍റര്‍ 60 മില്യണ്‍ ഡോളര്‍ നല്‍കേണ്ടതുണ്ട്.ഡീല്‍ നടന്നില്ല എങ്കില്‍ ടോട്ടൻഹാമിന്റെ ടാംഗു നോംബെലെ, അറ്റ്ലെറ്റിക്കോ മാഡ്രിഡിന്റെ തോമസ് പാര്‍ട്ടെയ് എന്നിവര്‍ ഭദല്‍ സൈനിങ്ങുകള്‍ ആണ്.

 

ഈ സീസണ്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ദുരന്തമായി തീര്‍ന്നത്തിന് പ്രായ്ശ്ചിതമായി അടുത്ത സീസണ് വേണ്ടി ശക്തമായ സൈനിങ്ങുകള്‍ നേടാന്‍ ഇന്‍റര്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്.മെസ്സിയേ സൈന്‍ ചെയുമെന്ന് തോന്നിച്ചെങ്കിലും ഇപ്പോള്‍ ഇന്‍റര്‍ മിലാനും മെസ്സിയേയും ഉള്‍പ്പെടുത്തി വാര്‍ത്തകള്‍ വരുന്നത് നിലചിരിക്കുകയാണ്.ഒരു പക്ഷേ കാന്‍റെയേ സൈന്‍ ചെയ്യാന്‍ ആയാല്‍ ഇന്‍ററിന് അടുത്ത സീസണില്‍ വലിയ മുതല്‍ കൂട്ടായേക്കും.

Leave a comment