European Football Foot Ball Top News

സുവാരസിന് പകരം സിറോ ഇമ്മോബൈല്‍ ബാഴ്സയുടെ ലക്ഷ്യം

August 29, 2020

സുവാരസിന് പകരം സിറോ ഇമ്മോബൈല്‍ ബാഴ്സയുടെ ലക്ഷ്യം

ക്യാമ്പ് നൗവിലേക്കുള്ള നീക്കത്തിനായി ഗോൾഡൻ ഷൂ വിജയിയായ സിറോ ഇമ്മോബൈലിനെ സുവാരസിന് പകരം കണക്കാക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.ലാസിയോ സ്‌ട്രൈക്കർ സിറോ ഇമ്മൊബൈൽ ബാഴ്‌സലോണയുടെ ട്രാൻസ്ഫർ ടാർഗെറ്റുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ടെന്ന് സ്‌പോർട്ട് പറയുന്നു.

 

വരും ആഴ്ചകളിൽ ക്യാമ്പ് നൌ വിടുമെന്ന് പ്രതീക്ഷിക്കുന്ന ലൂയിസ് സുവാരസിന് പകരക്കാരനായിട്ടാണ് മുപ്പതുകാരനെ ബ്ലൂഗ്രാന കാണുന്നത്.കഴിഞ്ഞ സീസണിൽ യൂറോപ്യൻ ഗോൾഡൻ ഷൂ നേടിയ ഇമ്മൊബൈൽ നിലവിൽ 50 മില്യൺ ഡോളർ വിലമതിക്കുന്നു.ബാഴ്സ മാനേജര്‍ തന്‍റെ ശിഷ്യന്‍ ആയ മെംഫിസ് ഡീപെയേ ടീമില്‍ എടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.അതിന്‍റെ തുടര്‍ നടപടികള്‍ ഒന്നും വരാത്തതിനാല്‍ ഒരു പക്ഷേ ബാഴ്സ ഇമ്മോബൈലിനെ ടീമില്‍ എടുക്കുന്ന കാര്യം ഗൌരവമായി കാണുന്നുണ്ടാകും.

Leave a comment