നെയ്മര്‍ താന്‍ നേരിട്ടത്തില്‍ വച്ച് ഏറ്റവും അപകടക്കാരി – ഡാനി കര്‍വഹാള്‍
റയൽ മാഡ്രിഡ് പ്രതിരോധ താരം ഡാനി കാർവാജൽ, താൻ ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും കടുത്ത എതിരാളിയായി നെയ്മറെ തിരഞ്ഞെടുത്തു.കൂടാതെ റയലിന് സിദാനെ ലഭിച്ചത് ഏറ്റവും വലിയ ഭാഗ്യം ആണെന്ന് എന്ന് താൻ വിശ്വസിക്കുന്നതും വെളിപ്പെടുത്തി.സാന്റിയാഗോ ബെർണബ്യൂവിലെ ഏഴ് വർഷത്തെ സ്പെല്ലിലുടനീളം യൂറോപ്പിലെ ഏറ്റവും പ്രഗത്ഭരായ നിരവധി കളിക്കാർക്കെതിരെ കാർവഹാള്‍ കളിച്ചിട്ടുണ്ട്.
“പ്രതിരോധിക്കാൻ ഏറ്റവും പ്രയാസമുള്ള സ്ട്രൈക്കറാണ് നെയ്മർ, അദ്ദേഹം വളരെ കുഴപ്പിക്കുന്ന കളിക്കാരനാണ്, സാങ്കേതികമായി വളരെ മികച്ചവനാണ്.അദ്ദേഹം സ്പെയ്സ് ലഭിച്ചാല്‍ എന്ത് ചെയുമെന്ന് ഒരു ഐഡിയയും എനിക്കില്ല.അയാൾക്ക് സ്കോർ ചെയ്യാൻ കഴിയും. അദ്ദേഹത്തെ പ്രതിരോധിക്കാൻ പ്രയാസമാണ്.”മാഡ്രിഡ് റൈറ്റ് ബാക്ക് എസ്‌ക്വയറിനോട് പറഞ്ഞു.അഭിമുഘത്തില്‍ സിദാനെ പുകഴ്ത്താനും കര്‍വഹാള്‍ മറന്നില്ല.






































