European Football Foot Ball Top News

കോസ്റ്റയേ വിറ്റ് കാശാക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡ്

August 29, 2020

കോസ്റ്റയേ വിറ്റ് കാശാക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡ്

അറ്റ്ലെറ്റിക്കോ മാഡ്രിഡ് നിരവധി ക്ലബ്ബുകൾക്ക് ഡീഗോ കോസ്റ്റയേ വാഗ്ദാനം ചെയ്തു. ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാൻസ്, തുർക്കി എന്നിവിടങ്ങളിലെ ടീമുകൾക്ക് താരത്തിനെ സൈന്‍ ചെയ്യാന്‍  അവസരം നൽകി.
31 കാരനായ താരം തന്‍റെ രണ്ടാമത്തെ സ്പെല്ലില്‍ സ്പാനിഷ് തലസ്ഥാനത്ത് ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്.

2014 വേനൽക്കാലത്ത് ഇംഗ്ലിഷ് ക്ലബ് ചെൽസി സൈന്‍ ചെയ്തതിന് ശേഷം  യൂറോപ്പിലെ ഏറ്റവും ഭയാനകമായ സ്‌ട്രൈക്കർമാരിൽ ഒരാളായി ഡിയഗോ കോസ്റ്റ കണക്കാക്കപ്പെട്ടു.അറ്റ്ലെറ്റിയിൽ വീണ്ടും ചേരുന്നതിന് മുമ്പ് മൂന്ന്  വർഷങ്ങൾ ഇംഗ്ലണ്ടിൽ ചെലവഴിച്ച,താരം  പക്ഷേ മാഡ്രിഡിനായി 83 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ മാത്രമാണ് നേടിയത്.താരത്തിന്‍റെ കോണ്‍ട്രാക്റ്റ് കാലാവധി 2021 ല്‍ തീരുമെന്നും അതിനാല്‍ ആണ് ഈ സമ്മറില്‍ തന്നെ അദ്ദേഹത്തിനെ വിറ്റ് കാശാക്കാന്‍ ക്ലബ് തീരുമാനിച്ചത്.

Leave a comment