European Football Foot Ball Top News

നേയ്മറിനോടുള്ള ബഹുമാനം പങ്ക് വച്ച് അലാഭ

August 28, 2020

നേയ്മറിനോടുള്ള ബഹുമാനം പങ്ക് വച്ച് അലാഭ

ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം എന്തിനാണ് നെയ്മറിനെ ആശ്വസിപ്പിക്കാൻ ഓടിയതെന്ന് ബയേൺ മ്യൂണിക്ക്  പ്രതിരോധ താരം ഡേവിഡ് അലബ വിശദീകരിച്ചു.ടീമിലെ അംഗങ്ങൾ ആഘോഷത്തിൽ മുഴുകിയപ്പോള്‍ അലബ 1-0ന് ജയിച്ചതിനുശേഷം വിസിൽ  മുഴുങ്ങിയപ്പോള്‍ ഓപ്പോസിറ്റ് ടീമിന്‍റെ അടുത്തേക്ക് ആണ് പോയത്.
പി‌എസ്‌ജിക്കായി സ്‌കോർ ചെയ്യാനുള്ള അവസരങ്ങൾ നെയ്മറിനുണ്ടായിരുന്നു എന്നാല്‍  മാനുവൽ ന്യൂയർ ഒന്നിലധികം തവണ പിഎസ്ജിക്ക് ഗോള്‍ നിഷേധിച്ചു.

 

കളിക്കുശേഷം തന്റെ നിരാശ മറച്ചുവെക്കാൻ  ചെറിയ ശ്രമം നടത്തിയെങ്കിലും നെയ്മര്‍ മല്‍സരത്തിന് ശേഷം വിതുമ്പിയത് ക്യാമറ കണ്ണുകള്‍ പകര്‍ത്തി.”തോളിൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്ന കളിക്കാരനാണ് അദ്ദേഹം, ഒരു വലിയ ഭാരം വഹിക്കുന്ന, മുഴുവൻ ക്ലബ്ബിനെയും വഹിക്കുന്നയാളാണ് നെയ്മര്‍. ”അലബ എഫ്‌സി ബയേൺ പോഡ്‌കാസ്റ്റിൽ പറഞ്ഞു.

Leave a comment