European Football Foot Ball Top News

ഇതിനെയാണ് സ്റ്റാര്‍ഡം എന്ന് വിളിക്കുന്നത്

August 26, 2020

ഇതിനെയാണ് സ്റ്റാര്‍ഡം എന്ന് വിളിക്കുന്നത്

ലോകം മൊത്തം വാലിന് തീ പിടിച്ച പോലെ ഓടുകയാണ്.സകല സോഷ്യല്‍ മീഡിയകളിലും ചര്‍ച്ച ഒന്നേയുള്ളൂ മെസ്സി. അക്കൌണ്ട് ഇല്ലാത്ത ലയണല്‍ മെസ്സിയാണ് ഇന്നലെ രാത്രി മുതല്‍ ട്വിറ്ററില്‍ ട്രെണ്ടിങ് ആയി കൊണ്ടിരിക്കുന്നത്.ഇതാണ് ലയണല്‍ മെസ്സി.യൂറോപ്പിലെ തന്നെ പല മുന്‍ നിര ക്ലബുകളും ഇപ്പോള്‍ അവരുടെ ട്രാന്‍ഫര്‍ പദ്ധതികള്‍ ഉപേക്ഷിച്ച് പണം സമാഹരിക്കാന്‍ ശ്രമിക്കുന്ന തിരക്കില്‍ ആയിരിക്കും.

 

ഫ്രഞ്ച് ക്ലബായ പിഎസ്ജി ഇംഗ്ലിഷ് ക്ലബുകള്‍ ആയ മാഞ്ചെസ്റ്റര്‍ സിറ്റി,മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്,ചെല്‍സി,ഇറ്റാലിയന്‍ ക്ലബ് ഇന്‍റര്‍ മിലാന്‍ എന്നിവര്‍ക്കെല്ലാം ഇപ്പോള്‍ ഒരേയൊരു ലക്ഷ്യമേ കാണൂ.മെസിക്ക് വേണ്ടി നിലവിലെ ബോര്‍ഡിനെ ത്യജിക്കാന്‍ വരെ കാറ്റലൂണിയക്കാര്‍ തയ്യാറാകുന്നുണ്ടെങ്കില്‍ മെസ്സി എന്നത് അവര്‍ക്ക് വെറും ഒരു താരം അല്ല.ഇങ്ങനെയൊക്കെ ഉണ്ടാകാന്‍ കാരണം എന്താണ് മെസ്സി ക്ലബ് വിടാന്‍ പോകുന്നു എന്ന ഒരു ഫാക്സ് സന്ദേശം മാത്രം.

Leave a comment