European Football Foot Ball Top News

ടെഡ് ലാസോക്ക് മോറിഞ്ഞോ ഉപദേശം നല്‍കിയ വീഡിയോ ഷെയര്‍ ചെയ്തു ആപ്പിള്‍ ടി‌വി ആരാധകര്‍ ആവേശത്തില്‍

August 25, 2020

ടെഡ് ലാസോക്ക് മോറിഞ്ഞോ ഉപദേശം നല്‍കിയ വീഡിയോ ഷെയര്‍ ചെയ്തു ആപ്പിള്‍ ടി‌വി ആരാധകര്‍ ആവേശത്തില്‍

ആപ്പിള്‍ ടി‌വി ഈ ഓഗസ്റ്റ് പതിനാലിന് സംപ്രേക്ഷണം ചെയ്ത ഒരു അമേരിക്കന്‍ ടി‌വി  സിറ്റ്കോം ആണ് “ടെഡ് ലാസോ “.തുടങ്ങി കുറച്ച് ദിവസം ആയിട്ടുള്ളൂ എങ്കിലും പ്രേക്ഷകരില്‍ ഭയങ്ങര റേറ്റിങ് ആണ് ഇതുവരെ ലഭിച്ചിട്ടുളത്ത്.

 

അമേരിക്കന്‍ ഫുട്ബോള്‍ കോച്ച് ആയ ടെഡ് ലാസോ ഫൂട്ബാളിനെ കുറിച്ച് ഒന്നും തന്നെ അറിയാതെ പ്രീമിയര്‍ ലീഗ് ക്ലബായ എ‌എഫ്‌സി റിച്ച്മണ്ടിന്‍റെ പരിശീലക സ്ഥാനത്തേക്ക് എത്തുകയും,പിന്നീട് ഉണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.കഴിഞ്ഞ ദിവസം മോറിഞ്ഞോ ലാസോക്ക് ഫോണിലൂടെ  ഉപദേശം നല്‍കുന്ന  വീഡിയോ ആപ്പിള്‍ ടി‌വി യുറ്റൂബില്‍ ഷെയര്‍ ചെയ്തിരുന്നു.ഇത് ആരാധകരെ വളരെ അധികം ആവേശഭരിതര്‍ ആക്കിയിരിക്കുകയാണ്.ഇത് സീരീസിലെ രംഗമാണോ അതോ വെറുതെ ഒരു പ്രൊമോ ആണോ എന്ന് ഇതുവരെ ഉറപ്പ് ആയിട്ടില്ല.പ്രമുഘ ഹോളിവുഡ് നടനായ ജേസണ്‍ സുഡേകിസ് ആണ് ടെഡ് ലാസോയായി വേഷം ഇടുന്നത്.


 

Leave a comment