സിറ്റി മെസ്സിക്ക് വേണ്ടി ബിഡ് തയ്യാറാക്കുന്ന തിരക്കില്‍
പ്രീമിയർ ലീഗ് ക്ലബിനോട് അവരുടെ സൂപ്പർസ്റ്റാറിനെ ബാഴ്സ നഷ്ടപ്പെടുത്തുന്ന ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി.ബാഴ്സലോണ ഇതിഹാസം ലയണൽ മെസ്സിക്കുള്ള ട്രാൻസ്ഫർ ഓഫറിന് മുന്നോടിയായി മാഞ്ചസ്റ്റർ സിറ്റി അവരുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കുകയാണ്.
പ്രീമിയർ ലീഗ് ഭീമന്മാർക്ക് അർജന്റീന താരത്തിനെ സൈന്‍ ചെയ്യാന്‍ കഴിയുമോയെന്നും സാമ്പത്തിക ഫെയർ പ്ലേ നിയമങ്ങൾ ലംഘിക്കരുതെന്നും പരിശോധിക്കുന്നുണ്ടെന്ന് ഇഎസ്പിഎന്‍ റിപ്പോർട്ട് ചെയ്തു.മെസ്സി വിൽപ്പനയ്ക്കുള്ളതല്ലെന്നും താൽപ്പര്യമുള്ള കക്ഷികൾ അദ്ദേഹത്തിന്റെ 700 മില്യൺ ഡോളർ റിലീസ് ക്ലോസ് നല്കി താരത്തിനെ സ്വന്തമാക്കി കൊള്ളാനും ആണ് ബാഴ്സലോണയുടെ ഔദ്യോഗിക നിലപാട്.ഇതിന് മുന്നേയും മെസ്സിയേയും സിറ്റിയെയും ബന്ധ പ്പെടുത്തി വാര്‍ത്തകള്‍ വന്നിട്ടുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ അവസ്ഥ സിറ്റിക്ക് അനുകൂലം ആണ്.ഇന്റര്‍ മിലാനും മെസിക്ക് വേണ്ടി മാര്‍ക്കറ്റില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.






































