ഡി മരിയയുടെ ഓര്‍മകള്‍ പങ്ക് വച്ച് വെയ്ന്‍ റൂണി
എയ്ഞ്ചൽ ഡി മരിയ, ഒരു “അത്ഭുതകരമായ താരം” എന്ന് മുന്‍ യുണൈറ്റഡ് താരമായിരുന്ന വെയ്ന്‍ റൂണി.യുണൈറ്റഡില്‍ ഡി മരിയക്ക് മികച്ച രീതിയില്‍ കരിയര്‍ കൊണ്ട് പോകാം ആയിരുന്നു വെന്നും റൂണി വെളിപ്പെടുത്തി.2014 വേനൽക്കാലത്ത് റയൽ മാഡ്രിഡിൽ നിന്ന് ഓൾഡ് ട്രാഫോർഡിലേക്ക് ഡി മരിയയെ കൊണ്ടുവരാൻ യുണൈറ്റഡ് 79 മില്യൺ ഡോളർ നല്‍കിയിരുന്നു.എന്നാല്‍ അദ്ദേഹത്തിന്റെ വരവില്‍ പ്രത്യേകിച്ച് ഒരു നേട്ടവും ടീമിന് ഉണ്ടായിരുന്നില്ല.
“അദ്ദേഹം ഒരു അത്ഭുതകരമായ കളിക്കാരനാണ്, അദ്ദേഹം യുണൈറ്റഡിലെത്തിയപ്പോൾ ലൂയിസ് വാൻ ഗാൽ ടീമിനോട് പറഞ്ഞത് ഞാൻ ഓർക്കുന്നു: ‘അദ്ദേഹത്തിന് മാത്രമേ അനുമതിയുള്ളൂ പന്ത് ഉപയോഗിച്ച് ഡ്രിബിൾ ചെയ്യാൻ.”അകാലത്ത് ക്ലബ് വലിയ ഒരു മാറ്റത്തിലൂടെ പോകുകയായിരുന്നു.അതിനാല്‍ അദ്ദേഹത്തിന് വിചാരിച്ച രീതിയില്‍ ഫോം ആവാന്‍ കഴിഞ്ഞില്ല.”ദി സൺഡേ ടൈംസിനായുള്ള തന്റെ ഏറ്റവും പുതിയ കോളത്തിൽ റെഡ് ഡെവിൾസിന്റെ എക്കാലത്തെയും റെക്കോർഡ് സ്കോറർ എഴുതി.






































