നാളെ ആര് വീഴും ആര് നേടും
ഫൂട്ബോളില്‍ എന്ത് സംഭവിക്കും എന്ന് മുന്‍കൂട്ടി പറയുക പ്രയാസം.ഡോര്‍ട്ട്മുണ്ടായുള്ള പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ആദ്യ പാദത്തിലെ തോല്‍വിക്ക് ശേഷം പിഎസ്ജി 2019-2020 ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മല്‍സരം കളിക്കും എന്ന് ആരും തന്നെ വിചാരിച്ച് കാണില്ല.അതുപോലെ ക്ലബിന്‍റെ മോശം പ്രകടനം മൂലം ബയേണ്‍ മ്യൂണിക്ക് അവരുടെ ഹെഡ് കോച്ചായ നിക്ക് കോവാക്കിനെ പറഞ്ഞ് വിട്ട് അദ്ദേഹത്തിന്റെ അസിസ്റ്റന്‍റ് ആയിരുന്ന ഹാന്‍സി ഫ്ലിക്കിന് ജോലി ഏല്‍പ്പിക്കുമ്പോള്‍ അവരും ഇപ്പോള്‍ കാണുന്ന ബയേണിനെ പോലെ ഒരു ടീം ഉണ്ടാകുമെന്ന് വിചാരിച്ച് കാണില്ല.
അതിനാല്‍ നാളെ നടക്കുന്ന മല്‍സരത്തില്‍ ആര് ജയം നേടും എന്ന് പറയുക ബുദ്ധിമുട്ടാണ്.എന്നാല്‍ എല്ലാ ഫൂട്ബോള്‍ പ്രേമികള്‍ക്കും മറക്കാന്‍ ആവാത്ത ഒരു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മല്‍സരം ആയിരിക്കും നടക്കാന്‍ പോകുന്നത് എന്ന് നമുക്ക് പ്രതീക്ഷിക്കാം.നാളെ ഇന്ത്യന്‍ സമയം രാവിലെ പന്ത്രണ്ടരക്ക് പോര്‍ച്ചുഗീസ് നഗരമായ ലിസ്ബണിലേ എസ്റ്റാഡിയോ ഡ ലൂയിസ് സ്റ്റേഡിയത്തില്‍ വച്ചായിരിക്കും മല്‍സരം നടക്കാന്‍ പോകുന്നത്.






































