European Football Foot Ball Top News

വേണ്ടത് പുതിയ പ്ലാനുകള്‍ അല്ലാതെ ടീമിലെ മികച്ച താരത്തിനെ പറഞ്ഞുവിടുകയല്ല ബാഴ്സലോണ ചെയേണ്ടത് എന്ന് റൊണാള്‍ഡോ

August 23, 2020

വേണ്ടത് പുതിയ പ്ലാനുകള്‍ അല്ലാതെ ടീമിലെ മികച്ച താരത്തിനെ പറഞ്ഞുവിടുകയല്ല ബാഴ്സലോണ ചെയേണ്ടത് എന്ന് റൊണാള്‍ഡോ

2020-21 സീസണിന് മുമ്പ് ലയണൽ മെസ്സി ബാഴ്‌സലോണ വിട്ടുപോകാൻ സാധ്യതയില്ലെന്ന് ബ്രസീൽ ഇതിഹാസം റൊണാൾഡോ അഭിപ്രായപ്പെടുന്നു.എന്നത്തേയും പോലെ അല്ല ഈ സീസണില്‍ മെസ്സി പോകാനുള്ള സാധ്യത ഇപ്പോള്‍ കൂടുതല്‍ ആണ്.

യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി മൂര്‍ഛിച്ചതിനാല്‍  മെസ്സി ബാഴ്‌സലോണയിൽ നിന്ന് പുറത്തുപോകാൻ സാധ്യതയില്ല.“മെസ്സി ടീമിന്റെ റഫറൻസാണ്, ഞാൻ ബാഴ്‌സലോണയായിരുന്നുവെങ്കിൽ ഒരു കാരണവശാലും അദ്ദേഹത്തെ വിടാൻ ഞാൻ അനുവദിക്കില്ല.”മെസ്സിക്ക് ബാഴ്‌സലോണയുമായി വളരെ തീവ്രമായ ബന്ധമുണ്ട്, അദ്ദേഹം ടീമുമായുള്ള പ്രണയം അവസാനിപ്പിക്കുമെന്ന് ഞാൻ കരുതുന്നില്ല. ചാമ്പ്യൻസ് ലീഗിൽ അവർ എങ്ങനെ പരാജയപ്പെട്ടുവെന്നതിൽ അദ്ദേഹം അസ്വസ്ഥനാണ്.ബാഴ്സലോണയ്ക്ക് അടുത്ത സീസണുകളിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം   അല്ലാതെ നിങ്ങളുടെ പ്രധാന കളിക്കാരനെ വിടുന്നത് പരിഹാരമല്ല. “റൊണാള്‍ഡോ  തന്‍റെ അഭിപ്രായം വെളിപ്പെടുത്തി.

Leave a comment