European Football Foot Ball Top News

ഫ്രഞ്ച് ഫൂട്ബോളിന്‍റെ ചരിത്രം മാറ്റാനുള്ള അവസരം എനിക്ക് നാളെ ലഭിക്കും എന്നു എംബപ്പേ

August 23, 2020

ഫ്രഞ്ച് ഫൂട്ബോളിന്‍റെ ചരിത്രം മാറ്റാനുള്ള അവസരം എനിക്ക് നാളെ ലഭിക്കും എന്നു എംബപ്പേ

ഞാന്‍ പിഎസ്ജിയില്‍ ചേര്‍ന്നത് ചാമ്പ്യന്‍സ് ലീഗ് നേടി ഫ്രഞ്ച് ഫൂട്ബോളിന് നേട്ടം കൊയ്യാന്‍ ആണെന്ന് യുവതാരം കൈലിയന്‍ എംബപ്പേ വെളിപ്പെടുത്തി.ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മല്‍സരത്തില്‍ ആർ‌ബി ലീപ്സിഗിനെ പരാജയപ്പെടുത്തി പി‌എസ്‌ജി തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തി.ഞായറാഴ്ച ലിസ്ബണിൽ ബുണ്ടസ്ലിഗ ഭീമൻമാരായ ബയേണിനൊപ്പം ആയിരിക്കും അവര്‍ പോരാടാന്‍ പോകുന്നത്.

 

“ഇതാണ് ഞാൻ ഇവിടെയുള്ളതിന്റെ കാരണം.ഫ്രഞ്ച് ഫുട്ബോളിന്റെ ചരിത്രം മാറ്റി എഴുതണമെന്ന് ഞാൻ  പറഞ്ഞു.നാളെ അത് ചെയ്യാൻ എനിക്ക്  അവസരം ലഭിക്കാന്‍ പോകുകയാണ്.ഞാൻ 2017 ൽ എത്തിയപ്പോൾ, പി‌എസ്‌ജിയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു,എന്നാല്‍  ഇപ്പോൾ ഞങ്ങൾ ഫൈനലിലാണ്.ഇതിന് വേണ്ടിയായാണ് ഞാന്‍ പിഎസ്ജിയിലേക്ക് വന്നത്.”എംബപ്പേ ശനിയാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.”

 

 

 

Leave a comment