ഒരു പക്ഷേ ഹാര്‍വി എലിയറ്റ് ചാവിയെയോ അല്ലെങ്കില്‍ ഇനിയേസ്റ്റയേ പോലെയൊരു താരം ആയേക്കാം എന്ന് മുന്‍ ലിവര്‍പ്പൂള്‍ താരം
ഹാർവി എലിയറ്റിന് ധാരാളം സംഭവങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് മുൻ ലിവർപൂൾ താരം ജേസൺ മക്അതീർ പറയുന്നു. 17 വയസുകാരൻ ചാവി , ആന്ദ്രെ ഇനിയേസ്റ്റ, വെയ്ൻ റൂണി എന്നിവരുടെ അതേ ഉയരങ്ങൾ എത്താന്‍ കഴിവുള്ളവനാണെന്ന് കരുതപ്പെടുന്നതായും അഭിപ്രായപ്പെട്ടു.
“അയാൾക്ക് 17 വയസ്സ് എന്നാല്‍ എന്തൊരു മനോഭാവം, എന്തൊരു കളിക്കാരൻ. അവൻ വൈഡ് ആയി കളിക്കുന്നുണ്ടെങ്കിലും ആ മിഡ്ഫീൽഡ് സെൻട്രൽ ഏരിയയിലേക്ക് അയാൾ സ്ലോട്ട് ചെയ്യുന്നത് എനിക്ക് കാണാം. ഒരുപക്ഷേ ഒരു ചാവി അല്ലെങ്കിൽ ഇനിയേസ്റ്റ എന്നിവരെ പോലെ.അവൻ ശരിയായ വഴി വികസിപ്പിച്ചെടുക്കുകയാണെങ്കിൽ, അയാൾ ആ കളിക്കാരിൽ ഒരാളെപ്പോലെ മികച്ചവനാകാം.ഈ പയ്യന് ധാരാളം കഴിവുകള്‍ ലഭിച്ചിട്ടുണ്ട്.” ജേസണ്‍ മക്ഥീര് ഓഫ് തി ബോളിനോട് പറഞ്ഞു.






































