European Football Foot Ball Top News

അര്‍ജന്‍റൈന്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ബാഴ്സയെ മറികടന്ന് സിറ്റി

August 22, 2020

അര്‍ജന്‍റൈന്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ബാഴ്സയെ മറികടന്ന് സിറ്റി

ഇന്റർ ഫോർവേഡ് ലൊട്ടാരോ മാർട്ടിനെസിൽ ഒപ്പിടാൻ മാഞ്ചസ്റ്റർ സിറ്റി ആഗ്രഹിക്കുന്നുവെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു.താരത്തിനെ കഴിഞ്ഞ ഒരു വര്‍ഷമായി സ്പാനിഷ് ക്ലബ് എഫ്‌സി ബാഴ്സലോണ വിടാതെ പിന്തുടരുന്നു.പുതിയ കോച്ച് വന്നതിനാല്‍ ഇനി മാര്‍ട്ടിനസ് അദ്ദേഹത്തിന്റെ ഗെയിം പ്ലാനില്‍ ഉണ്ടോ എന്നും അറയില്ല.കോമാന്‍ മറ്റൊരു ഹോളണ്ട് താരമായ ഡീപെയിനെ സൈന്‍ ചെയ്യാന്‍ പോകുന്നു എന്ന് വാര്‍ത്തകള്‍ ഇന്നലെ വന്നിരുന്നു.

ബാഴ്സയില്‍ ഇപ്പോള്‍ ഏത് കാര്യത്തിനും ഒരു വ്യക്തത ഇല്ലാത്തതിനാല്‍ ഈ ഒരു അവസരം മുതലാക്കാന്‍ പെപ്പും സംഘവും തീരുമാനിച്ചേക്കാം.മാര്‍ട്ടിനസിന് ഇന്‍റര്‍ നല്‍കിയിരിക്കുന്ന വില്ല 107 മില്യണ്‍ ഡോളര്‍ ആണ്.സിറ്റി പുതിയ സ്ട്രൈകറിന് വേണ്ടി 100 മില്യണ്‍ ഡോളര്‍ മാറ്റിവച്ചിട്ടുണ്ടെന്ന് ഇംഗ്ലിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a comment