Foot Ball Top News

ബയേണ്‍ മ്യൂണിക്കിന് വിജയം

August 9, 2020

ബയേണ്‍ മ്യൂണിക്കിന് വിജയം

ബയേണ്‍ മ്യൂണിക്ക് ചെല്‍സിയെ നിലംപരിശര്‍ ആക്കി.ഇന്ന് രാവിലെ നടന്ന യുസിഎല്‍ റൌണ്ട് ഓഫ് 16 രണ്ടാം പാതത്തില്‍ ചെല്‍സിയെ ബയേണ്‍ തോല്‍പ്പിച്ചത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്.ടോട്ടല്‍ അഗ്രിഗേറ്റ് സ്കോര്‍ 7-1.ഇതോടെ യുസിഎല്‍ ക്വാര്‍ട്ടറിലേക്ക് കടന്ന ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടറില്‍ ബാഴ്സയെ നേരിടും.ഈ ശനിയാഴ്ച്ചയാണ് ഇരുവരും തമ്മിലുള്ള പോരാട്ടം.

 

മല്‍സരത്തിലെ ആദ്യ ഗോള്‍ റോബര്‍ട്ട് ലെവന്ദോസ്കിയുടെ വകയായിരുന്നു.പത്താം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി അദ്ദേഹം തന്‍റെ പണി തുടങ്ങി.ആദ്യ പകുതിയില്‍ മല്‍സരം പിരിയുമ്പോള്‍ സ്കോര്‍ 2-1.ബയേണ്‍ മ്യൂണിക്കിന്‍റെ രണ്ടാം ഗോള്‍ നേടിയത് ഇവാന്‍ പെരിസിച്ച് ആണ്.ചെല്‍സിക്ക് വേണ്ടി ട്ടാമി എബ്രഹാം ആദ്യ ഗോള്‍ നേടുകയും ചെയ്തു.രണ്ടാം പകുതിയില്‍ ടോളിസോ ,റോബര്‍ട്ട് ലെവന്ദോസ്കി എന്നിവര്‍  ബയേണ്‍ മ്യൂണിക്കിന്‍റെ ലീഡ് നില ഉയര്‍ത്തി.

 

Leave a comment