യുവന്‍റസിന് തോല്‍വി
സീരി എയി ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ യുവന്‍റസിന് തോല്‍വി.ഈ സീസണിലെ അവരുടെ അവസാന ലീഗ് മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുവന്‍റസ് തോല്‍വി നേരിട്ടത്.റൊണാള്‍ഡോ,ഡിബാല എന്നിവര്‍ അടങ്ങുന്ന പല സീനിയര്‍ താരങ്ങളും ഇന്നലെ കളിച്ചിട്ടില്ല.തോല്‍വി നേരിട്ടതോടെ യുവന്‍റസ് കിരീടം സ്വന്തമാക്കിയത് ഒരു പോയിന്‍റിന്‍റെ വിത്യാസത്തിലാണ്.
മല്‍സരത്തില്‍ ആദ്യ പകുതിയില്‍ അഞ്ചാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ഹിഗ്വൈന്‍ യുവന്‍റസിന് ലീഡ് നേടി കൊടുത്തു.മറുപടിയായി റോമന്‍ താരമായ നിക്കോള കലിനിക്ക് 23 ആം മിനുട്ടില്‍ ഗോള്‍ നേടി.44 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി ഡിയഗോ പേരോട്ടി റോമക്ക് ലീഡ് നേടി കൊടുത്തു.52 ആം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടി പേരോട്ടി വീണ്ടും താരമായി.അതോടെ സ്കോര്‍ലൈന്‍ 3 -1.






































