Foot Ball Top News

സീരി എയില്‍ വാശിയേറിയ പോരാട്ടം

August 1, 2020

സീരി എയില്‍ വാശിയേറിയ പോരാട്ടം

ഇറ്റാലിയന്‍ സീരി എയില്‍ നാളെ ഇന്ത്യന്‍ സമയം പന്ത്രണ്ടേക്കാലിന് നാപൊളിയും ലാസിയോ എഫ്സിയും തമ്മില്‍ ഏറ്റുമുട്ടും.പോയിന്‍റ്  പട്ടികയില്‍ നാലാം സ്ഥാനത്താണ് ലാസിയോ ഇപ്പോള്‍ നാപൊളിയാകട്ടെ ഏഴാം സ്ഥാനത്തും.ഇന്ന് വിജയം നേടാന്‍ ആയാല്‍ ലാസിയോയ്ക്ക് രണ്ടോ മൂന്നോ സ്ഥാനം നേടാന്‍ കഴിയും.ഇന്‍റര്‍ മിലന്‍ vs അറ്റ്ലാന്‍റ മല്‍സരഫലത്തെ സംബന്ധിച്ചിരിക്കും കാര്യങ്ങള്‍.

ഈ സീസണില്‍ ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം നേടിയത് ലാസിയോ ആയിരുന്നു.എന്നാല്‍ കോപ്പ ഇറ്റാലിയയില്‍ ലാസിയോയെ പുറത്താക്കിയത് നാപൊളി ആയിരുന്നു.ഇന്നതെ മല്‍സരം  ഈ ലീഗിലെ  അവസാന മല്‍സരം ആയതിനാല്‍ ഇരു ടീമുകളും മികച്ച പോരാട്ടം കാഴ്ചവക്കുമെന്ന് ഉറപ്പ്.ലാസിയോ എഫ്‌സി താരം ഇമൊബൈല്‍ ഗോള്‍ഡണ്‍ ബൂട്ട് നേടാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമാവും.

Leave a comment