Foot Ball Top News

അവസാന അങ്കത്തിന് ഒരുങ്ങി യുവന്‍റസ്

August 1, 2020

അവസാന അങ്കത്തിന് ഒരുങ്ങി യുവന്‍റസ്

ഇറ്റാലിയന്‍ സീരി എയില്‍ നാളെ ഇന്ത്യന്‍ സമയം  പന്ത്രണ്ടേക്കാലിന് യുവന്‍റസും റോമയും തമ്മില്‍ പോരാട്ടം.യുവന്‍റസിന്‍റെ ഹോം ഗ്രൌണ്ടായ അലിയന്‍സ് സ്റ്റേഡിയത്തില്‍ വച്ച് മല്‍സരം നടക്കും.ലീഗ് നേടിയ യുവന്‍റസ് ഇന്ന് ഏത് ടീമിനെ ഇറക്കുമെന്ന് പറയാന്‍  കഴിയില്ല.ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്നതെ മല്‍സരത്തില്‍ കളിച്ചേക്കില്ല എന്ന് സാരി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

റോമ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.ഇന്നതെ മല്‍സരത്തിന്റെ ഫലം ഏതായാല്‍ പോലും റോമയുടെ സ്ഥാനത്തിന് മാറ്റം വരാന്‍ പോകുന്നില്ല.സീരി എയില്‍ ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം നേടിയത് യുവന്‍റസ് ആയിരുന്നു.കോപ്പ ഇറ്റാലിയയില്‍ റോമയെ പുറത്താക്കിയതും യുവന്‍റസ് തന്നെ. യുവന്‍റസിന് അടുത്ത ആഴ്ച്ച ചാമ്പ്യന്‍സ് ലീഗില്‍ ലിയോണിനെ നേരിടാനുള്ളതാണ്.

Leave a comment