Editorial Foot Ball Top News

ഒരേയൊരു മെസ്സി

May 30, 2019

author:

ഒരേയൊരു മെസ്സി

 

മെസ്സി-റൊണാൾഡോ പോരാട്ടത്തിൽ ആരാണ് കേമൻ എന്നത് എപ്പോഴും ചോദ്യചിഹ്നമാണ്. എന്നാൽ ആദ്യകാലങ്ങളിൽ റൊണാൾഡോയ്ക്ക് മെസ്സിയുടെ മേല്‍ നിരൂപകർ ചാർത്തി കൊടുത്ത ആനുകൂല്യം റൊണാൾഡോ യൂറോപ്പിലെ വ്യത്യസ്ത മണ്ണിൽ കളിച്ചവനും മെസ്സി സ്പെയിനിൽ മാത്രം കളിച്ചവനും എന്നതാണ്. അന്ന് മെസ്സിയെ താഴ്ത്തിക്കൊണ്ട് നിരൂപക സിങ്കങ്ങൾ പറഞ്ഞത് ഇംഗ്ലീഷ് ടീമുകൾക്ക് എതിരെ വരുമ്പോൾ മെസ്സി അത്ര പോര എന്നതാണ്. മാത്രവുമല്ല വായുവിൽ ഉയർന്നു കളിക്കാനുള്ള മെസ്സിയുടെ ഏരിയൽ എബിലിറ്റിയെയും പലരും ചോദ്യം ചെയ്തു. റൊണാൾഡോ അന്നും ഹെഡര്‍ ആശാൻ ആണ്. അതുകൊണ്ടുതന്നെ 2009 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മെസ്സിയുടെ ബാർസലോണയും റൊണാൾഡോയുടെ മഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടുമ്പോൾ ഈ സംശയങ്ങൾക്ക് എല്ലാം ഒരു നിവാരണമാകുമെന്ന് ഉറപ്പായിരുന്നു.

മെസ്സി ആ സംശയം തീർത്തു കൊടുത്തു. താൻ തന്നെയാണ് കേമൻ. മഞ്ചസ്റ്ററിനെ തലങ്ങും വിലങ്ങും ഓടിച്ചു മെസ്സി. ലോകപ്രശസ്ത യുണൈറ്റഡ് മിഡ്ഫീൽഡ് അന്ന് എവിടെപ്പോയി ഒളിച്ചു എന്നറിയില്ല. എഴുപതാം മിനിറ്റിൽ എല്ലാരുടെയും വായടപ്പിച്ച ആ ഗോൾ വന്നു. സാവിയുടെ ക്രോസ് പൊസിഷനിൽ നിന്ന് തീർത്തും അകന്നു നിന്നിട്ടും കൂടി മെസ്സി ഹെഡ് ചെയ്തു ഗോൾപോസ്റ്റിലേക്ക് തിരിച്ചുവിട്ടു. തന്നെക്കാൾ ഉയരം എട്ടിഞ്ച് കൂടുതലുള്ള റിയോ ഫെർഡിനാൻഡ് എന്ന വൻമതിലോ  11 ഇഞ്ച് കൂടുതലുള്ള എഡ്വിൻ വാൻ ഡർ സാർ എന്ന കോട്ടയോ മെസ്സിക്ക് തടസ്സമേ ആയില്ല. ഇംഗ്ലീഷ് ടീമുകളെ വെള്ളം കുടിപ്പിക്കാനും തനിക്കറിയാം, ഏത് ആങ്കിളിൽ നിന്ന് ഹെഡ് ചെയ്ത് ഗോൾ അടിക്കാനും തനിക്കറിയാം എന്ന് തെളിയിച്ചു മെസ്സി. മാത്രവുമല്ല റൊണാൾഡോ അല്ല മെസ്സി എന്ന് ലോകം തിരിച്ചറിഞ്ഞു.

Leave a comment