വാക്ക് മാറി പെപ് ഗാര്‍ഡിയോള,അഗ്യുറോ റയലിനെ നേരിടാന്‍ ഉണ്ടാകില്ല
റയൽ മാഡ്രിഡുമായി മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ സെർജിയോ അഗ്യൂറോ പുറത്തു ഇരിക്കുമെന്ന് പെപ് ഗ്വാർഡിയോള സ്ഥിരീകരിച്ചു.ജൂൺ മാസത്തിൽ ബർൺലിയെതിരായ പ്രീമിയർ ലീഗ് മല്‍സരത്തിനടയില്‍ ആണ് അഗ്യുറോ കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് വിശ്രമത്തില്‍ ആയിരുന്നത്.
ഇത്തിഹാദ് സ്റ്റേഡിയത്തിൽ നോര്‍വിച്ച് സിറ്റിയുമായുള്ള മത്സരത്തിന് മുന്നേ 49 കാരനായ ഹെഡ് കോച്ച് പറഞ്ഞത് ഇങ്ങനെ “മാഡ്രിഡിനെ നേരിടാന്‍ ആകുമ്പോള്‍ എല്ലാ താരങ്ങളും പൂര്‍ണ ആരോഗ്യവാന്‍മാരാകും.” എന്നായിരുന്നു.എന്നാല്‍ മല്‍സരത്തിന് ശേഷം അദ്ദേഹം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യതി ചലിക്കുകയായിരുന്നു.ഓഗസ്റ്റ് 7 ന് 32 കാരനായ അഗ്യുറോ രണ്ടാം പാദത്തിലേക്കുള്ള ടീമിൽ അംഗമാകുമോ എന്ന് ചോദിച്ചപ്പോൾ സിറ്റി മാനേജർ മാധ്യമപ്രവർത്തകരോട് പറഞത് ഇങ്ങനെ “ഇല്ല, ആ സമയത്തിന് ഇത് സാധ്യമാകില്ലെന്ന് ഞാൻ കരുതുന്നു.”






































