Foot Ball Top News

അവന്‍ അത്ലറ്റിക്കോ മാഡ്രിഡ് വിടില്ല – എൻറിക് സെറീസോ

July 28, 2020

അവന്‍ അത്ലറ്റിക്കോ മാഡ്രിഡ് വിടില്ല – എൻറിക് സെറീസോ

പ്രീമിയർ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ജാന്‍ ഒബ്ലാക്കിന്‍റെ  നീക്കത്തിനായി  വലിയൊരു തുക വഴി ട്രാന്‍സ്ഫര്‍  നീക്കം നടത്താന്‍ ഉദേശിക്കുന്നുണ്ട്.അതിനെ കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍  “ജാൻ ഒബ്ലാക്ക് ഒരു അത്ലറ്റിക്കോ  മാഡ്രിഡ് കളിക്കാരനാണ് ” എന്ന് ക്ലബ് പ്രസിഡന്റ് എൻറിക് സെറീസോ.”അദ്ദേഹം വലിയ ഒരു ക്ലബിന്‍റെ ഏറ്റവും മികച്ച താരമാണ്.അദ്ദേഹത്തിന് പല ഓഫറുകളും വരും അത് സ്വഭാവികം.അദ്ദേഹം ഇവിടം വിട്ടു പോകാന്‍ തയ്യാറാവില്ല.

മാഴ്സയോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ “ഒബ്ലാക്കിന് ഒരു കരാർ ഉണ്ട്, അവൻ ഞങ്ങളുടെ  കളിക്കാരനാണ്. ഞങ്ങൾക്ക് ധാരാളം കളിക്കാരുണ്ട്, ഞങ്ങളുടെ സ്ക്വാഡ് ക്ലബ്ബിന്റെ പ്രധാന സ്വത്താണ്. ഒബ്ലാക്ക് ഒരു മികച്ച കളിക്കാരനാണ്,അദ്ദേഹം ഇവിടെ തന്നെ തുടരും”.ഇത്രയും പറഞ്ഞ സെറീസോ ഭാവിയില്‍ തനിക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന താരമാണ് ജോവ ഫെലിക്സ് എന്നും അഭിപ്രായപ്പെട്ടു.

Leave a comment