Foot Ball Top News

ക്ലോപ്പിനോട് തട്ടികയറിയ ലംപാര്‍ഡ് ചിലറക്കാരനല്ല, ഇംഗ്ലിഷ് തലമുറയിലെ മികച്ച മാനേജര്‍

July 26, 2020

ക്ലോപ്പിനോട് തട്ടികയറിയ ലംപാര്‍ഡ് ചിലറക്കാരനല്ല, ഇംഗ്ലിഷ് തലമുറയിലെ മികച്ച മാനേജര്‍

മുന്‍ ലിവര്‍പ്പൂള്‍ താരം സ്റ്റാൻ കോളിമോറിന്റെ അഭിപ്രായത്തിൽ ഫ്രാങ്ക് ലാം‌പാർഡ് ഇപ്പോഴത്തെ  ഇംഗ്ലീഷ് തലമുറയിലെ ഏറ്റവും തിളക്കമുള്ള പരിശീലകനാണ് എന്നും അതിനുള്ള  കാരണം കോളിമൊര്‍ പറയുന്നത് ലംപാര്‍ഡ്  യൂര്‍ഗന്‍ ക്ലോപ്പിനെതിരെ സംസാരിച്ചത് കൊണ്ടാണത്രേ.കഴിഞ്ഞ മല്‍സരത്തില്‍ ഇരു ടീമുകളുടെ മാനേജര്‍മാരും വലിയ രീതിയില്‍ കയര്‍ത്തെങ്കിലും പിന്നീട് ലംപാര്‍ഡ് ക്ലോപ്പിനെതിരെ ചീത്ത വിളിച്ചത് മോശമായി പോയി എന്നും പറഞ്ഞിരുന്നു.

 

 

“ചെൽ‌സി ട്രാക്കിലാണ് അവര്‍ക്ക് കുറച്ച് സമയം നല്കിയാല്‍ മതി.അന്‍ഫീല്‍ഡില്‍ നടന്നത് കണ്ടപ്പോള്‍ ശരിക്കും ഞാന്‍ സന്തോഷിച്ചു.ക്ലോപ്പിനെ പോലെ സീനിയര്‍ ആയ മാനേജരോട് തട്ടികയറുക എന്നത് ചിലറകാര്യമല്ല.ക്ലോപ്പിന്റെ ഊര്‍ജസ്വലതയ്ക്ക് മുന്നില്‍ ലംപാര്‍ഡ് പകച്ച് നിന്നില്ല.അത് കണ്ടപ്പോള്‍ എനിക്ക് ബോധ്യമായി ഇപ്പോഴത്തെ തലമുറയിലെ മികച്ച  ഇംഗ്ലിഷ് കോച്ചാണ് ഫ്രാങ്ക് ലംപാര്‍ഡ്.”

Leave a comment