Foot Ball Top News

അവസാന ലീഗ് മല്‍സരത്തിന് തയ്യാറായി ലിവര്‍പ്പൂളും മാഞ്ചെസ്റ്റര്‍ സിറ്റിയും

July 26, 2020

അവസാന ലീഗ് മല്‍സരത്തിന് തയ്യാറായി ലിവര്‍പ്പൂളും മാഞ്ചെസ്റ്റര്‍ സിറ്റിയും

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് അവസാന പ്രീമിയര്‍ ലീഗ് അങ്കത്തിന് ലിവര്‍പ്പൂള്‍ ഇന്നിറങ്ങും.ഇന്ന് ഇന്ത്യന്‍ സമയം എട്ടരക്ക് ലിവര്‍പ്പൂള്‍ ന്യൂകാസിലിനെ നേരിടും.കിരീടം നേടിയ ലിവര്‍പൂളിന് ഇന്ന് നല്ല രീതിയില്‍ പ്രീമിയര്‍ ലീഗ് സീസണ്‍ തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും ഇറങ്ങുക.ഇന്ന് വിജയം നേടിയാലും പതിമൂന്നാം സ്ഥാനത്തുള്ള ന്യൂ കാസിലിന് സ്ഥാനകയറ്റം ലഭിക്കുകയില്ല.ഈ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് ലിവര്‍പ്പൂള്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയം നേടി.

ഇന്ന് എട്ടരക്ക് തന്നെ മറ്റൊരു സുപ്രധാന മല്‍സരത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റി നോര്‍വിച്ച് സിറ്റിയെ നേരിടും.സിറ്റിയുടെ ഹോം ഗ്രൌണ്ടായ എത്തിഹാദ് സ്റ്റേഡിയത്തില്‍ വച്ച് ഇരു ടീമുകളും ഏറ്റുമുട്ടും.ലീഗില്‍ ഏറ്റവും അവസാന സ്ഥാനക്കാരാണ് നോര്‍വിച്ച് സിറ്റി.

Leave a comment