Foot Ball Top News

കിരീടം നേടിയെടുക്കാന്‍ യുവന്‍റസ് നാളെ ഇറങ്ങും

July 26, 2020

കിരീടം നേടിയെടുക്കാന്‍ യുവന്‍റസ് നാളെ ഇറങ്ങും

ഇറ്റാലിയന്‍ സീരി എയില്‍ നാളെ യുവന്‍റസ് vs സംപ്ഡോറിയ മല്‍സരം.കഴിഞ്ഞ മല്‍സരത്തിലെ തോല്‍വി മൂലം കിട്ടാതെ പോയ സീരി എ കിരീടം നാളത്തെ മല്‍സരത്തില്‍ വിജയം നേടി ലീഗ് വിജയികള്‍ ആകുകയായിരിക്കും യുവന്‍റസിന്റെ ലക്ഷ്യം.നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നേക്കാലിന് യുവന്‍റസ് ഹോം ഗ്രൌണ്ടായ അലിയന്‍സ് സ്റ്റേഡിയത്തില്‍ വച്ച് ഇരു ടീമുകളും ഏറ്റുമുട്ടുന്നതായിരിക്കും.

 

പോയിന്‍റ് പട്ടികയില്‍ സാംപ്ഡോറിയ പതിനാലാം സ്ഥാനത്താണ്.ഈ സീസണില്‍ ഇരുവരും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം കണ്ടത് യുവനറ്റ്സ് ആയിരുന്നു.അന്നത്തെ മല്‍സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഹെഡര്‍ ഗോള്‍ ഇപ്പോഴും ഫുട്ബോള്‍ ലോകത്തിന് അതിശയമാണ്.ലീഗ് നേടുകയാണെങ്കില്‍ ഇറ്റാലിയന്‍ സീരി എ നേടിയ ഏറ്റവും  പ്രായം കൂടിയ മാനേജര്‍ എന്ന റെകോര്‍ഡ് മോറിഷ്യോ സാരിക്ക് ലഭിച്ചേക്കും.

Leave a comment