Foot Ball Top News

കാഗിലാരി vs ഉഡിനീസ് മല്‍സരം ഇന്ന്

July 26, 2020

കാഗിലാരി vs ഉഡിനീസ് മല്‍സരം ഇന്ന്

ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് മറ്റൊരു ആവേശകരമായ  മല്‍സരം.കാഗിലാരി vs ഉഡിനീസ് മല്‍സരം ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് കാഗിലരിയുടെ ഹോം സ്റ്റേഡിയമായ സാര്‍ദേഗ്ന അരീനയില്‍ അവ്ച് നടക്കും.പോയിന്‍റ് പട്ടികയില്‍ കാഗിലാരി പതിമൂന്നാം  സ്ഥാനത്തും ഉഡിനീസ് പതിനഞ്ചാം സ്ഥാനത്തുമാണ്.

 

 

 

ഇരു  ടീമുകളും തമ്മില്‍ മൂന്നു പോയിന്‍റുകളുടെ വിത്യാസം ഉണ്ട്.വിജയം നേടിയാലും ഉഡിനീസിന് കാഗിലരിയെ മറികടക്കാന്‍ സാധിക്കില്ല.കാഗിലാരിയുടെ ഗോള്‍ ഡിഫറന്‍സ് -2 ഉം ഉഡിനീസിന്‍റെ ഗോള്‍ ഡിഫറന്‍സ് – 15 ആണ്.ഇരു ടീമുകളും ഈ സീസണില്‍ ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം ഉഡിനീസിന് ഒപ്പം ആയിരുന്നു.കഴിഞ്ഞ മല്‍സരത്തില്‍ ലാസിയോയ്ക്കെതിരെ പരാജയം നേരിട്ടാണ് കാഗിലാരി ഉഡിനീസിനെ നേരിടാന്‍ ഒരുങ്ങുന്നത്.ഉഡിനീസ് ആകട്ടെ യുവന്‍റസില്‍ നിന്നും തോല്‍വി നേരിടുകയും ചെയ്തു.

Leave a comment