Foot Ball Top News

വിജയത്തിനു വേണ്ടി ഞങ്ങള്‍ നല്‍കിയത് വളരെ വലിയ വില -തോമസ് ടൂഷെല്‍

July 25, 2020

വിജയത്തിനു വേണ്ടി ഞങ്ങള്‍ നല്‍കിയത് വളരെ വലിയ വില -തോമസ് ടൂഷെല്‍

ഇന്നലത്തെ മല്‍സരത്തില്‍ വിജയം നേടിയത്തിന് ശേഷം പിഎസ്ജി ബോസ് തോമസ് ടൂഷെല്‍ തങ്ങള്‍ വിജയം നേടാന്‍ നല്‍കിയത് വളരെ വലിയ വിലയാണെന്ന് പറഞ്ഞു.ഫ്രഞ്ച് താരമായ കിലിയന്‍ എമ്പാപേ ഇന്നലെ മല്‍സരത്തില്‍ പരിക്ക് പറ്റി പുറത്തായത് അവര്‍ക്ക് വലിയ തിരിച്ചടിയായി.

 

 

സ്റ്റേഡ് ഡി ഫ്രാൻസിൽ ആദ്യ പകുതിയിൽ സെന്റ് എറ്റിയേൻ പ്രതിരോധ താരം ലോയിക് പെറിൻ നടത്തിയ ഭയാനകമായ ഫൌളിനെ തുടര്‍ന്നു  ഫ്രാൻസ് ഫോർവേഡ് ഗ്രൌണ്ടില്‍ വീണു. പെറിനു റഫറി അപ്പോള്‍ തന്നെ   ചുവന്ന കാർഡ് കാണിച്ചു പുറത്താക്കി.പിച്ചില്‍ നിന്ന് പോകുമ്പോള്‍ എമ്പാപെ  കാണുനീരോടെ ആണ് പോയത്.രണ്ടാം പകുതിയില്‍ അദ്ദേഹം വീണ്ടും ഗ്രൌണ്ടില്‍ എത്തി ഇത്തവണ ക്രച്ഛസിന്‍റെ സഹായത്തോടെയാണ് എന്നു മാത്രം.

Leave a comment