Foot Ball Top News

മെസ്സിയുടെ പിതാവ് മിലാനില്‍ സമൂഹമാധ്യമങ്ങളില്‍ പരിഭ്രാന്തി

July 25, 2020

മെസ്സിയുടെ പിതാവ് മിലാനില്‍ സമൂഹമാധ്യമങ്ങളില്‍ പരിഭ്രാന്തി

ബാഴ്സലോണ താരം ലയണല്‍ മെസ്സിയുടെ പിതാവ് മിലാനിലെ തെരുവുകളില്‍ നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി. അദ്ദേഹം മിലാനില്‍ വീട് വാങ്ങുവാന്‍ ആണ് വന്നത് എന്ന് കേട്ടതും സമൂഹമാധ്യമങ്ങളില്‍ എങ്ങും പരിഭ്രാന്തി ഉയര്‍ന്നു.ഇന്‍റര്‍ മിലാനുമായി ട്രാന്‍സ്ഫര്‍ നടത്താന്‍ സാധ്യതയുണ്ട് എന്നാണ് സമൂഹമാധ്യമങ്ങളില്‍ പറയുന്നത്. ബാഴ്സലോണയുമായി മെസ്സിക്ക് ഇപ്പോഴുള്ള പ്രശനം എല്ലാര്‍ക്കും അറിയാം.ഈ സീസണില്‍ ഇതുവരെ കിരീടം ഒന്നും നേടാതെ അവരുടെ സീസണ്‍ മൊത്തം ദുരിതപൂര്‍ണമാണ്.

 

മെസ്സി തന്‍റെ ടീമിലെ സഹതാരങ്ങള്‍ക്കെതിരെയും മാനേജ്മെന്‍റിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത് കുറച്ചു ദിവസങ്ങള്‍ക്ക് മുന്നേയാണ്.ടീമില്‍ മെസ്സി തീരെ തൃപ്തന്‍ അല്ല.ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കുകയാണെങ്കില്‍ പുതിയ ടീം ഉണ്ടാക്കാന്‍ ഇണ്ടാര്‍ മിലാന്‍ പണം വാരി എറിയുന്നുണ്ട് താനുംഎന്തായാലും ഒരു കാര്യം ഉറപ്പാണ്,വരും ആഴ്ചകളില്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് സംഭവബഹുലം എന്നത്.

Leave a comment