ഇനിയും താരങ്ങള്‍ യുണൈറ്റഡിലേക്ക് വരണം – ഗാരി നേവില്ലേ
മാഞ്ചസ്റ്റർ യുണൈറ്റഡിന് ആന്റണി മാർഷൽ ഒഴിവാക്കേണ്ട ആവശ്യമില്ല, പക്ഷേ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ മറ്റൊരു സ്‌ട്രൈക്കറെ കൊണ്ടുവരാൻ അവർ ശ്രമിക്കണം എന്ന് മുന്‍ യുണൈറ്റഡ് താരം ഗാരി നെവിൽ.ആക്രമണ യൂണിറ്റിലേക്ക് വരുമ്പോൾ റെഡ് ഡെവിൾസ് പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്.കഴിഞ്ഞ സീസണില്‍ സ്ട്രൈക്കര്‍ ആയിരുന്ന റൊമേലൂ ലുകാക്കുവിനെ പുറത്താക്കിയതിന് ശേഷം ഈ സീസണില്‍ ആന്തണി മാര്‍ഷ്യല്‍ ആണ് ഇപ്പോഴത്തെ അവരുടെ പ്രധാന സ്ട്രൈക്കര്‍.
“അവർ നാലോ അഞ്ചോ കളിക്കാരേ ടീമില്‍ എത്തിക്കേണ്ടതുണ്ട്.ഈ മാൻ യുണൈറ്റഡ് ടീമിന് ഇപ്പോൾ പ്രീമിയര്‍ ലീഗ് ടൈറ്റിലിനായി വെല്ലുവിളിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല.കോച്ച് ഒലെയോട് നീതി പുലർത്താൻ, കുറച്ച് താരങ്ങളെ കൂടി കൊണ്ടുവരണം.അദ്ദേഹം കൊണ്ടുവന്ന താരങ്ങള്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ ആണ് വരുത്തിയത്.പുതിയ താരങ്ങള്‍ എത്തിയാല്‍ മാത്രമേ ഈ ടീമിന് അടുത്ത സീശ്ശനില്‍ രണ്ടോ മൂന്നോ സ്ഥാനങ്ങളില്‍ എത്താന്‍ കഴിയുകയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






































