Foot Ball Top News

ആഘോഷരാവിനിടെ യുണൈറ്റഡിനെ തെറി വിളിച്ച് മില്‍നര്‍

July 24, 2020

ആഘോഷരാവിനിടെ യുണൈറ്റഡിനെ തെറി വിളിച്ച് മില്‍നര്‍

ലിവര്‍പ്പൂള്‍ 2019 – 2020 സീസണ്‍ കിരീടം നേടിയത്തിന് ശേഷം ജയിംസ് മില്‍നര്‍ തങ്ങളുടെ എതിരിയാളികളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരെ മോശ പദപ്രയോഗം നടത്തി.ജൂൺ 25 ന് മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ലിവർപൂൾ ഇംഗ്ലണ്ടിന്റെ ചാമ്പ്യന്മാരായി.ചെൽസിക്കെതിരെ 5-3ന് ആവേശകരമായ വിജയത്തോടെ കിരീടധാരണം അടയാളപ്പെടുത്തിയതിന് ശേഷം റെഡ്സ് സന്തോഷകരമായ മാനസികാവസ്ഥയിലായിരുന്നു, സോഷ്യൽ മീഡിയയിൽ ആഘോഷങ്ങൾ റെക്കോർഡുചെയ്യാൻ  ജോർജീനിയോ വിജ്നാൽഡും ഉള്‍പ്പടെ നിരവധി കളിക്കാര്‍  ഫോണുകൾ ഉപയോഗിച്ചിരുന്നു.

 

 

ആഘോഷത്തിനിടെ മതിമറന്ന മുന്‍ സിറ്റി താരമായിരുന്ന ജയിംസ് മില്‍നര്‍ “ഞാന്‍ എപ്പോഴും റെഡ് റിബണ്‍ ആഗ്രഹിച്ചിരുന്നു.എല്ലാ അവസരങ്ങളിലും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായിരുന്നു ആ ഭാഗ്യം ലഭിച്ചത്”.എന്ന് പറഞ്ഞതിന് ശേഷമാണ് മിലനര്‍ യുണൈറ്റഡിനെ തമാശ രൂപേണ തെറി പറഞ്ഞത്.ഇതിനകം ട്വിറ്ററില്‍ വീഡിയോ വൈറല്‍  കഴിഞ്ഞു.


 

 

 

Leave a comment