കിരീടം നേടുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു – ലൂക്ക മോഡ്രിച്ച്
പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോയാലും തങ്ങള്‍ ഇനിയും ട്രോഫികള്‍ നേടുമെന്ന കാര്യം തനിക്ക് ഉറപ്പ് ഉണ്ടായിരുന്നെന്ന് ലൂക്ക മോഡ്രിച്ച്.സിനദീന്‍ സിദാന് വന്നതിനു ശേഷം റയലിന്റെ വസന്ത കാലം തിരിച്ച് വന്നിരിക്കുകയാണ്.2017 നു ശേഷമാണ് റയല്‍ ലാലിഗ കിരീടം നേടുന്നത്.കഴിഞ്ഞയാഴ്ച സാന്റിയാഗോ ബെർണബ്യൂവിൽ വിയാറയലിനെതിരെ 2-1 ന് ജയിച്ചതിനെ തുടർന്ന് 34 ആം തവണയാണ് ബ്ലാങ്കോസ് സ്പെയിനിന്റെ ചാമ്പ്യന്മാരായത്.
സ്പോര്ട്ട്സ്കേ നോവോസ്റ്റിയോട് ലൂക്ക മോഡ്രിച്ച് പറഞ്ഞിതങ്ങനെ “റയൽ മാഡ്രിഡിന്റെ വിജയങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു പ്രധാന ഘടകം ആയിരുന്നു എന്നു എല്ലാര്ക്കും അറിയാം.അദ്ദേഹം ഇവിടം വിട്ട് പോയപ്പോള്‍ ഞങ്ങള്‍ പേടിച്ചില.അദ്ദേഹം ടീമില്‍ ഇലെങ്കിലും ഞങ്ങള്‍ക്ക് കിരീടം നേടാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.






































