ഇറ്റാലിയന്‍ സീരി എ: നപോളി vs പാര്‍മ
ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് നപോളി vs പാര്‍മ മല്‍സരം.ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്കാണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം.പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നപോളി എങ്കില്‍ പാര്‍മ പതിനാലാം സ്ഥാനത്താണ്.ഈ സീസണില്‍ ഇതിന് മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പാര്‍മ ആയിരുന്നു വിജയി.സമനിലയിലേക്ക് പോകുന്ന മല്‍സരം എക്സ്ട്രാ ടൈമില്‍ ഗര്വിഞ്ഞോ ഗോള്‍ നേടി പാര്‍മയ്ക്ക് വിജയം സമ്മാനിച്ചു.
പാര്‍മയുടെ ഹോം ഗ്രൌണ്ടായ എനിനോ ടാര്ടിനിയില് വച്ച് മല്‍സരം നടക്കും.ഇന്ന് വിജയം നേടാന്‍ ആയാല്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് നാപൊളിക്ക് എത്താന്‍ കഴിഞ്ഞേക്കും.കഴിഞ്ഞ മല്‍സരത്തില്‍ ഉഡിനീസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് നപോളി ഇന്ന് പാര്‍മയെ നേരിടാന്‍ ഒരുങ്ങുന്നത്.






































