ഇംഗ്ലിഷ് പ്രീമിയര് ലീഗില് ഇന്ന് ചെകുത്താന്മാര്ക്ക് മല്സരം; ജയിച്ചാല് മൂന്നാം സ്ഥാനം
ഇംഗ്ലിഷ് പ്രീമിയര് ലീഗില് ഇന്ന് ഇന്ത്യന് സമയം പത്തരക്ക് മാഞ്ചെസ്റ്റര് യുണൈറ്റഡ് vs വെസ്റ്റ് ഹാം മല്സരം നടക്കും.മാഞ്ചെസ്റ്റര് യുണൈറ്റഡിന്റെ ഹോം ഗ്രൌണ്ടായ ഓള്ഡ് ട്രാഫോര്ഡില് വച്ചാണ് മല്സരം നടക്കാന് പോകുന്നത്.പോയിന്റ് പട്ടികയില് യുണൈറ്റഡ് അഞ്ചാം സ്ഥാനത്തും വെസ്റ്റ് ഹാം പതിനാറാം സ്ഥാനത്താണ്.ഇന്നതെ മല്സരത്തില് വിജയം നേടാന് യുണൈറ്റഡിനായാല് ലീഗില് മൂന്നാം സ്ഥാനം അവര്ക്ക് ലഭിക്കും.
ഈ സീസണില് ഇരൂവരും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള് അന്ന് വിജയം നേടിയത് വെസ്റ്റ് ഹാം ആയിരുന്നു.എതിരിലാത്ത രണ്ടു ഗോളിന് വെസ്റ്റ് ഹാം അന്ന് വിജയം നേടി.കഴിഞ്ഞ മല്സരത്തില് ചെല്സിയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്ക് തോല്വി നേരിട്ടാണ് ചെകുത്താന്മാര് വെസ്റ്റ് ഹാമിനെതിരെ മല്സരിക്കാന് വരുന്നത്.






































