സ്ലാട്ടൻ മിന്നിയപ്പോൾ മിലാനു ആവേശകരമായ വിജയം
ഗോൾ കീപ്പർ ഡോണറൂണ ചുവന്ന കുപ്പായത്തിലെ തന്റെ 200 ആം മത്സരത്തിന് ഇറങ്ങിയ രാത്രിയിൽ എ.സി. മിലാന് ആവേശകരമായ വിജയം. സസുവോളയെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ രണ്ടു മിലാൻ പരാജയപ്പെടുത്തിയത്. വിജയത്തോടെ മിലാൻ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു യൂറോപ്പ ലീഗ് യോഗ്യത നേടും എന്നുള്ളത് ഉറപ്പായി. മിലാന്റെ രണ്ടു ഗോളുകളും വന്നത് സ്ലാട്ടൻ ഇബ്രമോവിച്ചിന്റെ കാലുകളിൽ നിന്നാണ്. ആതിഥേയർക്കായി ഫ്രാൻസിസ്‌കോ കപൂട്ടോ ആശ്വസ ഗോൾ നേടി. ഹക്കൻ ചാൽഹനോളു നൽകിയ അതിസുന്ദരമായ രണ്ടു പാസ്സുകളാണ് സ്ലാട്ടൻറെ ഗോളുകളിൽ കലാശിച്ചത്.






































