സ്റ്റെർലിങ്ങിന്റെ ചിറകിലേറി സിറ്റി; എതിരില്ലാത്ത നാല് ഗോളുകൾക്ക് വാറ്റ്‌ഫോഡിനെ പരാജയപ്പെടുത്തി.
റഹീം സ്റ്റെർലിങ് താണ്ഡവമാടിയപ്പോൾ വെറ്റഫോഡിന് സ്വന്തം തട്ടകത്തിൽ നാണംകെട്ട തോൽവി. എതിരില്ലാത്ത നാല് ഗോളുകൾക്ക് അവർ ഗാർഡിയോളയുടെ ടീമിന് മുമ്പിൽ തോറ്റു. ആദ്യ രണ്ടു ഗോളുകൾ അടിച്ചു [31′, 40′] ആദ്യ പകുതിയിലെ മത്സരം സിറ്റിക്ക് അനുകലമാക്കിയ സ്റ്റെർലിങ് ആണ് കളിയിലെ കേമൻ. ലീഗിൽ ഈ സീസണിൽ താരം 19 ഗോളുകൾ ഇത് വരെ നേടിയിരിക്കുന്നു. സ്റ്റെർലിംഗിനെ കൂടാതെ ഫിൽ ഫോഡൻ [63′], ഐയ്‌മെറിക് ലപോർട്ടെ [66′] എന്നിവരാണ് വലചലിപ്പിച്ച മറ്റു താരങ്ങൾ.






































