Foot Ball Top News

വല്യേട്ടന് ഡബിള്‍,യുവന്‍റസിന് ജയം

July 21, 2020

വല്യേട്ടന് ഡബിള്‍,യുവന്‍റസിന് ജയം

ഇന്ന് ഇറ്റാലിയന്‍ സീരി എയില്‍ നടന്ന യുവന്‍റസ് vs ലാസിയോ എഫ്‌സി മല്‍സരത്തില്‍ റൊണാള്‍ഡോയുടെ മികവില്‍ യുവന്‍റസിന് വിജയം.ഒരു ഗോളിന് ബദലായി യുവന്‍റസ് രണ്ടു ഗോള്‍ നേടി വിജയം കൈവരിച്ചു.റൊണാള്‍ഡോയാണ് യുവന്‍റസിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്.ലാസിയോയ്ക്ക് വേണ്ടി സിറോ ഇമ്മോബൈല്‍ ആശ്വാസ ഗോള്‍ നേടികൊടുത്തു.

 

 

വിജയത്തോടെ സീരി എ കിരീടം ഉറപ്പിച്ച മട്ടാണ് യുവന്‍റസ്.വെറും നാല് കളികള്‍ ശേഷിക്കേ രണ്ടാം സ്ഥാനത്തുള്ള ഇന്‍റര്‍ മിലാനെക്കാള്‍  എട്ട് പോയിന്‍റുകളുടെ ലീഡ് ഉണ്ട് അവര്‍ക്ക്.ആദ്യ പകുതി സമനിലയായിരുന്നു,എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ട് ഗോളുകള്‍ നേടി റൊണാള്‍ഡോ യുവന്‍റസ് വിജയം ഉറപ്പിച്ച് കഴിഞ്ഞിരുന്നു.83 ആം മിനുട്ടില്‍ ലാസിയോയ്ക്ക് വേണ്ടി സിറോ ഇമ്മോബൈല്‍ പെനാല്‍ട്ടിയിലൂടെ ആശ്വാസഗോള്‍ നേടി.

 

 

 

Leave a comment