Foot Ball Top News

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശ പോരാട്ടം

July 20, 2020

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശ പോരാട്ടം

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ഷെഫീല്‍ഡ് യുണൈറ്റഡ് vs എവര്‍ട്ടന്‍ മല്‍സരം.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തരക്ക് ഇരു ടീമുകളും ഷെഫീല്‍ഡ് യുണൈറ്റഡിന്‍റെ ഹോം ഗ്രൌണ്ടായ ബ്രമാല്‍ ലെയിനില്‍ വച്ച് ഏറ്റുമുട്ടും.പോയിന്‍റ് പട്ടികയില്‍ എവര്‍ട്ടന്‍ പന്ത്രണ്ടാം സ്ഥാനത്തും  ഷെഫീല്‍ഡ് യുണൈറ്റഡ് എട്ടാം സ്ഥാനത്തുമാണ്.ഈ സീസണില്‍ ഇരു ടീമുകളും ഇതിന്  മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം നേടിയത് ഷെഫീല്‍ഡ് യുണൈറ്റഡ് ആണ്.

 

 

കഴിഞ്ഞ കുറച്ച് മല്‍സരങ്ങളില്‍ ഷെഫീല്‍ഡ് യുണൈറ്റഡിന്‍റെ പ്രകടനം ശ്രദ്ധേയമായി വരുന്നുണ്ട്.ചെല്‍സി,വോള്‍വ്സ്,ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് എന്നിവരെ തോല്‍പ്പിച്ച ഷെഫീല്‍ഡ് യുണൈറ്റഡ് എട്ടാം സ്ഥാനം നേടിയത് പൊരുതി തന്നെയാണ്.കഴിഞ്ഞ മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയുമായി സമനില നേടിയാണ് എവര്‍ട്ടന്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്നത്.

Leave a comment