ലാലിഗയിലെ ഒരു സീസണില്‍ കൂടുതല്‍ അസിസ്റ്റുകളുടെ റെകോര്‍ഡ് ഇനി മെസ്സിക്ക് സ്വന്തം
ഒരു സീസണിൽ ലാ ലിഗയിലെ ഏറ്റവും കൂടുതൽ അസിസ്റ്റുകൾക്കായി ലയണൽ മെസ്സി ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു, ഈ പ്രക്രിയയിൽ മുൻ ബാഴ്‌സലോണ ടീം അംഗമായ ചാവിയെയാണ് അദ്ദേഹം മറികടന്നത്.ബാഴ്സലോണ ഈ സീസണില്‍ മോശം പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും മെസ്സിക്ക് ഈ സീസണ്‍ റെകോര്‍ഡ് പെരുമഴയാണ്.അദ്ദേഹം ഈ സീസണില്‍ തന്‍റെ ഏഴാമത്തെ പിച്ചിച്ചി അവാര്‍ഡും സ്വന്തമാക്കി.
ഞായറാഴ്ച ഡിപോർടിവോ അലാവെസിനെതിരായ മല്‍സരത്തില്‍ ആദ്യ ഗോളിന് ബാഴ്സലോണ ഫോർവേഡ് 17 കാരനായ വിംഗർ അൻസു ഫാത്തിക്ക് വേണ്ടി പന്ത് ബോക്സിലേക്ക് എത്തിച്ചപ്പോഴാണ് മെസ്സിക്ക് പുതിയ റെകോര്‍ഡ് സ്വന്തമായത്.2008 -09 സീസണില്‍ മുന്‍ ബാഴ്സലോണ ക്യാപ്റ്റനായ ചാവി ഹെര്‍ണാണ്ടസ് സ്ഥാപിച്ച റെകോര്‍ഡ് ആണ് മെസ്സിയിപ്പോള്‍ മറികടന്നത്.






































