Foot Ball Top News

ത്രിലര്‍ പോരാട്ടം ഒടുവില്‍ സമനിലയില്‍

July 20, 2020

ത്രിലര്‍ പോരാട്ടം ഒടുവില്‍ സമനിലയില്‍

ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ റോമയും ഇന്‍റര്‍ മിലാനും തമ്മില്‍ സമനിലയില്‍ പിരിഞ്ഞു.ഇരു ടീമുകളും രണ്ട് വീതം ഗോള്‍ നേടിയ മല്‍സരത്തില്‍ ലിയോനാര്‍ഡോ സ്പിനസോള,ഹെന്‍റിക്ക് മേക്കതര്‍യാന്‍ എന്നിവര്‍ റോമക്ക് വേണ്ടിയും സ്റ്റെഫാന്‍ ഡി വൃജ്, റൊമേലൂ ലുകാക്കു എന്നിവര്‍ ഇന്‍റര്‍ മിലാന് വേണ്ടിയും ഗോളുകള്‍ നേടി.

15 ആം മിനുട്ടില്‍ ആയി നില്‍ക്കേ മല്‍സരത്തിലെ ആദ്യ ഗോള്‍ പിറന്നു.സ്റ്റെഫാന്‍ ഡി വൃജ് അലക്സിസ് സാഞ്ചസ് നല്‍കിയ പാസില്‍ ഗോള്‍ നേടി ഇന്‍റര്‍ മിലാന് ലീഡ് നേടി കൊടുത്തു.അധിക കാലം നീണ്ടു നിന്നില്ല,സമനില ഗോള്‍ നേടി ലിയോനാര്‍ഡോ സ്പിനസോള റോമാക്ക് ആശ്വാസംപകര്‍ന്നു.രണ്ടാം പകുതിയില്‍ രണ്ടാം ഗോള്‍ നേടി റോമ ലീഡ് നേടി.ഇത്തവണ ഗോള്‍ നേടിയത് ഹെന്‍റിക്ക് മേക്കതര്‍യാനും.റോമയുടെ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് എഡിന്‍ സെഡ്ക്കോയാണ്.ഒടുവില്‍ 88 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി ഇന്‍റര്‍ മിലാന്‍റെ മാനം കാത്തു  റൊമേലൂ ലുകാക്കൂ.

 

Leave a comment