ഒടുവില്‍ റയല്‍ മാഡ്രിഡിന് സമനില
കൊറോണ ശേഷമുള്ള സ്പാനിഷ് ലാലിഗയില്‍ അവസാന പത്ത് മല്‍സരങ്ങള്‍ ജയിച്ച റയല്‍ മാഡ്രിഡ് അവസാന മല്‍സരത്തില്‍ സമനില നേടി.ഇന്നു രാവിലെ ലേഗാനസിന്റെ ഹോം ഗ്രൌണ്ടായ ബുറ്റാര്ക്കില് നടന്ന മല്‍സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു.സമനിലയോടെ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനവും ലേഗാനാസ് പതിനെട്ടാം സ്ഥാനവും നിലനിര്‍ത്തി.
മല്‍സരം 9 ആം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി സെര്‍ജിയോ റാമോസ് റയല്‍ മാഡ്രിഡിന് ലീഡ് നല്കി.ആദ്യ പകുതി തീരാനിരിക്കെ ലേഗാനസിന് വേണ്ടി സമനില പിടിച്ച് ബ്രയാന്‍ ഗില്‍ താരമായി.പരിക്ക് മൂലം നീണ്ട ഇടവേള കഴിഞ്ഞു എത്തിയ അസന്‍സിയോ റയലിന് വേണ്ടി രണ്ടാം ഗോള്‍ നേടിയപ്പോള്‍ ലേഗാനസിന് വീണ്ടും സമനില നേടി കൊടുത്തു റോജര്‍ അസാലെ.






































