ഞാന്‍ ചെയ്തത് തെറ്റ്,മാപ്പാക്കണം – കിയറന്‍ ടിയര്‍ണി
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ക്ലബ് 2-0ന് ജയിച്ചതിനെ തുടർന്ന് ആഴ്സണൽ സോഷ്യൽ മീഡിയയിൽ ആഴ്സണല്‍ താരങ്ങള്‍ ഡ്രസ്സിങ് റൂമില്‍ വിജയം ആഘോഷിക്കുന്ന ചിത്രം പങ്കുവച്ചിരുന്നു.ചിത്രത്തില്‍ ലെഫ്റ്റ് ബാക്ക് കിയറന്‍ ടിയര്‍ണി നടുവിരല്‍ ഉയര്‍ത്തി കാണിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ ഈ തമാശ എല്ലാവര്ക്കും അത്ര രസിച്ചില്ല.സമൂഹമാധ്യമങ്ങളില്‍ നിന്നു തന്നെ പലരും അദ്ദേഹത്തിനെതിരെ ശബ്ദമുയര്‍ത്തി.
“ഈ ചിത്രം പോസ്റ്റുചെയ്യുന്നുവെന്ന് മനസ്സിലായില്ല.കിറ്റ്മാനുമായുള്ള ഒരു തമാശയായിരുന്നു. ഇത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണം.എന്തായാലും ഞാന്‍ ഇതല്ല ഉദ്ദേശിച്ചിരുന്നത്.” ടിയർനി ട്വിറ്ററിൽ ചിത്രത്തെ പരാമർശിച്ച് പറഞ്ഞു.എന്നല്‍ പല ആഴ്സണല്‍ ആരാധകരും ഇത് വെറും തമാശയായി മാത്രമായാണ് കണ്ടത്.കാന്‍സറിനെതിരെ പോരാടുന്ന ഒരു ആരാധകന് നടുവിരല്‍ ഉയര്‍ത്തിയ ഫോട്ടോ ട്വിറ്ററില്‍ പോസി ചെയ്തു ടീമിനെ അഭിനന്ദിച്ചു.






































