Editorial Foot Ball Top News

ഇത് നാടകീയമായ തിരിച്ചു വരവ്

July 18, 2020

author:

ഇത് നാടകീയമായ തിരിച്ചു വരവ്

2003-04 ലാണ് ലീഡ്സ് ഇപിലില്‍ നിന്ന് തരം താഴ്ത്തപ്പെടുന്നത്…. മാനേജ്മെന്‍റിന്റെ വിഡ്ഡിത്തം കൊണ്ട് പാപ്പരായി പോയ പഴയ ചക്രവര്‍ത്തിമാര്‍ പതിനാറ് കൊല്ലം ഇംഗളീഷ് ഫുട്ബോളിന്റെ പിന്നാബുറങ്ങളിലേക്ക് എടുത്തെറിയപെട്ടു…ഇതിനിടയില്‍ 3 വര്‍ഷം ലീഗ് 1 ലേക്കും തരം താഴ്ത്തപെട്ടു…

ഫിനാന്‍ഷ്യല്‍ പ്രോബ്ളങ്ങള്‍ …പോയന്‍റ് ഡിഡക്ഷന്‍….മാനേജ്മെന്‍റ് മാറ്റങ്ങള്‍… ലീഡ്സ് ആരാധകര്‍ അനുഭവിച്ച വേദനകളേറെയാണ്… ഇതിനിടയില്‍ പലവട്ടം പ്രീമിയര്‍ ലീഗിലേക്ക് തിരിച്ച് വരുമെന്ന് തോന്നിച്ചെങ്കിലും പ്ളേ ഓഫില്‍ കാലിടറി…. ബിയല്‍സയുടെ കീഴില്‍ കഴിഞ്ഞ വര്‍ഷം പ്രമോഷന്‍ ഉറപ്പിച്ചതാണ്… പക്ഷേ അവസാന മത്സരങ്ങളിൽ കാലിടറി… എന്നാല്‍ ബിയല്‍സെയെന്ന അര്‍ജന്‍റീനകാരനായ കോച്ച് വിട്ടു കൊടുത്തില്ല…. ആ ടീമിനെ അടിമുടി അയാള്‍ മാറ്റിയെടുക്കുകയായിരുന്നു…. ഒടുവില്‍ അത് സാധ്യമാകുകയാണ്…. നന്ദി ബിയല്‍സെ…. നന്ദി ബിയല്‍സെയുടെ പോരാളികളെ…. ശിശിര കാലം അവസാനിച്ചിരിക്കുന്നു….വസന്തത്തിന്‍െറ മനോഹാരിത ആസ്വാദിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു….

Leave a comment